»   » ആദാമിന്റെ മകന്‍ അബു പ്ലേഹൗസിന്?

ആദാമിന്റെ മകന്‍ അബു പ്ലേഹൗസിന്?

Posted By:
Subscribe to Filmibeat Malayalam
Adaminte Makan Abu
ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മലയാളത്തിന്റെ അഭിമാനമായി മാറിയ ആദാമിന്റെ മകന്‍ അബുവിന്റെ റിലീസ് നടന്‍ മമ്മൂട്ടി ഏറ്റെടുക്കുമെന്ന് സൂചനകള്‍.

മികച്ച ചിത്രം, മികച്ച നടന്‍ എന്നിങ്ങനെ നാല് ദേശീയപുരസ്‌കാരങ്ങള്‍ നേടി ആദാമിന്റെ മകന്‍ അബു റിലീസ് ചെയ്യാന്‍ മമ്മൂട്ടിയുടെ പ്ലേഹൗസ് താത്പര്യം പ്രകടിപ്പിച്ചതായി ചിത്രത്തിന്റെ സംവിധായകന്‍ സലീം അഹമ്മദാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നും നല്ല സിനിമകള്‍ക്ക് വേണ്ടി നിലകൊണ്ടിട്ടുള്ള താരമാണ് മമ്മൂട്ടി. ആദാമിന്റെ മകന്‍ അബുവിന് വേണ്ടിയും രംഗത്തെത്തിയതും അതുകൊണ്ടുതന്നെ. മറ്റുകാര്യങ്ങളെല്ലാം ശരിയാവുകയാണെങ്കില്‍ പ്ലേഹൗസ് തന്നെ ചിത്രം വിതരണം ചെയ്യുമെന്നും സലീം അഹമ് മദ് പറഞ്ഞു.

പ്ലേഹൗസിന് പുറമെ കാസ് കലാസംഘം, വൈശാഖ തുടങ്ങിയ ബാനറുകളും 1.5 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച അബുവിന്റെ റിലീസിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജൂണ്‍ 25ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്.

പ്ലേഹൗസ് വിതരണരംഗത്തെത്തിയത് ശ്യാമപ്രസാദിന്റെ ഋതു തിയറ്ററുകളില്‍ എത്തിച്ചുകൊണ്ടായിരുന്നു. കൊമേഴ്‌സ്യല്‍ ചിത്രങ്ങള്‍ക്കൊപ്പം നല്ല സിനിമകളുടെ ഭാഗമാവാനും പ്ലേഹൗസ് ശ്രമിയ്ക്കുമെന്ന് മമ്മൂട്ടി അന്ന് പറഞ്ഞിരുന്നു.

അവാര്‍ഡ് ചിത്രമായി പാര്‍ശ്വവത്ക്കരിയ്ക്കപ്പെടാതെ ആദാമിന്റെ മകന്‍ അബുവിന്റെ റിലീസിനും മറ്റും സര്‍ക്കാര്‍ തന്നെ പ്രോത്സാഹനം നല്‍കണമെന്ന് ജൂറി കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. പ്ലേഹൗസ് പോലുള്ള വന്പന്‍ ബാനറുകള്‍ രംഗത്തെത്തുന്നത് സിനിമയ്ക്ക് ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. അല്ലെങ്കില്‍ സര്‍ക്കാരിന്റെ കൈരളി-ശ്രീ തിയറ്ററുകളില്‍ ഉച്ചപ്പടമായി അബുവും ഒരുപക്ഷേ ഒതുങ്ങിപ്പോയേക്കും.

English summary
Superstar Mammootty has evinced interest in nationally distributing Adaminte Makan Abu, a simple yet evocative narrative of a man’s pursuit of religion, which was adjudged the best at this year’s national film awards.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X