»   » അമേയയുടെ യാത്ര വിശേഷം...

അമേയയുടെ യാത്ര വിശേഷം...

Posted By:
Subscribe to Filmibeat Malayalam
Ameya
മലയാളത്തിലും തമിഴിലും തിരക്കേറിക്കൊണ്ടിരിക്കുന്ന അനന്യയെ നായികയാക്കി അഷ്‌റഫ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അമേയ. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് കെ.എസ്.ആര്‍.ടി.സി.ബസ്സില്‍ തനിയെ യാത്രപോകുന്ന അമേയയെ കാത്ത് ആഘോഷവുമായ് കൂട്ടുകാരുണ്ട്.

യാത്ര ചെറുതെങ്കിലും ഒറ്റക്ക് പതിവില്ല, എന്നാല്‍ കൂട്ടുകാരുടെ വെല്ലുവിളിയെ സധൈര്യം ഏറ്റെടുത്ത് ഇറങ്ങി തിരിച്ചതാണവള്‍. എത്തേണ്ട സമയം കഴിഞ്ഞിട്ടും തിരുവനന്തപുരത്ത് അമേയ എത്തിയില്ല. മൊബൈല്‍ ഔട്ട് ഓഫ് കവറേജ്....കൂട്ടുകാര്‍ക്ക് ടെന്‍ഷന്‍ കൂടാന്‍ വേറെന്തുവേണം.

കേരളത്തിലെ പെണ്‍കുട്ടികളുടെ യാത്രകള്‍ പത്രങ്ങളില്‍ വായിക്കാറുള്ളതല്ലേ. യാത്രയില്‍ അമേയയുടെ പുതിയ കണ്ടെത്തലുകളും അനുഭവങ്ങളും ഒക്കെ വിഷയമാകുന്ന ചിത്രത്തിന്റെ ട്രീറ്റ്‌മെന്റ്ഏറെ രസകരമാണെന്നാണ് സംവിധായകന്‍ പറയുന്നത്.

ന്യൂ ഫേസ് സിനിമാസിന്റെ ബാനറില്‍ റഫീഖ് വീര നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിഷാനാണ് നായകന്‍.ഗൌതം, കലാഭവന്‍ മണി, സലീം കുമാര്‍, വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, സാദിഖ്, മണികണ്ഠന്‍, സരയു, ലെന, അപര്‍ണ്ണ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അവതരണത്തിലും പ്രമേയത്തിലും പുതുമ അവകാശപ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഹര്‍ഷാദ് ആണ്. റഫീഖ് അഹമ്മദ്, ഷംസാദ് ഹുസൈന്‍ എന്നിവരുടെ വരികള്‍ക്ക് നാസര്‍ മാലിക് സംഗീതം നല്കുന്നു. ഛായാഗ്രഹണം പ്രകാശ് വേലായുധന്‍.

ഒരു റോഡ് മൂവിപോലെ വികസിക്കുന്ന ചിത്രത്തില്‍ കോഴിക്കോടിനും തിരുവനന്തപുരത്തിനും ഇടയില്‍ ചാലക്കുടി,ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളെല്ലാം ലൊക്കേഷനുകളാവും.

English summary
Ameya will be definetly a turning point in Ananya’s carrer says the Debutant Director Ashraff Muhammed. Ameya says the story of a girl who went missing ina jouney.the title role will be played by young actress Ananya.There will be a diffrent treatment for my movie he added.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X