»   » പാസഞ്ചര്‍ മാജിക്ക് ആവര്‍ത്തിക്കാന്‍ രഞ്ജിത്ത്

പാസഞ്ചര്‍ മാജിക്ക് ആവര്‍ത്തിക്കാന്‍ രഞ്ജിത്ത്

Posted By:
Subscribe to Filmibeat Malayalam
Prithviraj
പാസഞ്ചറിലൂടെ മലയാള സിനിമാലോകത്തിന് പുതിയൊരു പ്രതീക്ഷ പകര്‍ന്ന യുവസംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു.

അര്‍ജ്ജുനന്‍ സാക്ഷി എന്ന പേരിലൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബര്‍ 20ന് കൊച്ചിയില്‍ ആരംഭിയ്ക്കും. ഹൈദരാബാദ്, മുംബൈ, ദുബൈ തുടങ്ങിയ നഗരങ്ങളും ചിത്രത്തിന്റെ ലൊക്കേഷനായിരിക്കും.

യങ് ഹീറോ പൃഥ്വി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ചിത്രത്തില്‍ പത്മപ്രിയയാണ് നായിക. നെടുമുടി വേണു, ലാലു അലക്‌സ്, ജഗതി, സലീം കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, അനൂപ് മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

രഞ്ജിത്ത് ശങ്കറിന്റേത് തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും. എസ്ആര്‍ടി ഫിലിംസിന്റെ ബാനറില്‍ സുന്ദരരാജനാണ് അര്‍ജ്ജുനന്‍ സാക്ഷി നിര്‍മ്മിയ്ക്കുന്നത്. ആദ്യ ചിത്രമായ പാസഞ്ചറില്‍ രഞ്ജിത്ത് ശങ്കര്‍ കാഴ്ച വെച്ച വിഷ്വല്‍ മാജിക്ക് അര്‍ജ്ജുനന്‍ സാക്ഷിയും ആവര്‍ത്തിയ്ക്കുമെന്ന് തന്നെയാണ് ഏവരും കരുതുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam