»   » ബാലയുടെ അപകടം തട്ടിപ്പ്‌?

ബാലയുടെ അപകടം തട്ടിപ്പ്‌?

Subscribe to Filmibeat Malayalam
Bala
വാഗമണ്ണില്‍ നടന്‍ ബാല സഞ്ചരിച്ചിരുന്ന കാരവന്‍ അപകടത്തില്‍പ്പെട്ടുവെന്ന വാര്‍ത്ത തട്ടിപ്പാണെന്ന്‌ സൂചന. റിങ്‌ടോണ്‍ എന്ന സിനിമയുടെ ഷൂട്ടിംഗിന്‌ ശേഷം വാഗമണ്ണില്‍ നിന്ന്‌ മടങ്ങുകയായിരുന്ന ഷൂട്ടിംഗ്‌ സംഘത്തിന്റെ കാറും ബാലയുടെ കാരവനും നിയന്ത്രണം തെറ്റിയെന്നായിരുന്നു വാര്‍ത്ത.

ബ്രേക്ക്‌ നഷ്ടപ്പെട്ട്‌ നിയന്ത്രണം തെറ്റിയ കാരവന്‍ മൂവായിരം അടിയുള്ള കൊക്കയിലേക്കു വീഴേണ്ടതായിരുന്നുവെന്നും എന്നാല്‍ ഭാഗ്യംകൊണ്ടു രക്ഷപ്പെടുകയായിരുന്നുവെന്നും ഷൂട്ടിങ്‌ യൂണിറ്റില്‍ ഉണ്ടായിരുന്നവര്‍ തന്നെയാണ്‌ മാധ്യമങ്ങളെ വിളിച്ചറിയിച്ചത്‌. മിക്ക മാധ്യമങ്ങളും വളരെ പ്രാധാന്യത്തോടെ അപകട വാര്‍ത്ത പ്രസിദ്ധീകരിയ്‌ക്കുകയും ചെയ്‌തു. എന്നാല്‍ അപകട വാര്‍ത്ത സിനിമയുടെ പ്രശസ്‌തിയ്‌ക്ക്‌ വേണ്ടി വ്യാജമായി സൃഷ്ടിച്ചതാണെന്നാണ്‌ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വാഗമണ്‍ റോഡില്‍ പുള്ളിക്കാനത്ത്‌ നിന്ന്‌ മൂലമറ്റത്തേക്കുള്ള കുത്തനെയുള്ള ഇറക്കങ്ങളും വളവുകളും ഒരു ഭാഗത്ത്‌ അഗാധ ഗര്‍ത്തവുമുള്ള റോഡില്‍ വെച്ചാണ്‌ കാരവന്റെ ബ്രേക്ക്‌‌ നഷ്ടമായത്‌. കൊക്കയുടെ എതിര്‍ഭാഗത്തുള്ള കാനയിലേക്ക്‌ വാഹനം ഇടിച്ചിറക്കി ഡ്രൈവര്‍ അപകടം ഒഴിവാക്കിയെന്നാണ്‌ ഷൂട്ടിങ്‌ യൂണിറ്റിലുള്ളവരുടെ ഭാഷ്യം. കാരവന്റെ തൊട്ടുമുന്നിലായി ഷൂട്ടിങ്‌ സംഘം സഞ്ചരിച്ചിരുന്ന കാറും ഇത്തരമൊരു അപകടത്തില്‍പ്പെട്ടുവെന്ന്‌ യൂണിറ്റംഗങ്ങള്‍ പറയുന്നു.

എന്നാല്‍ സംഭവസ്ഥലത്ത്‌ അത്തരമൊരു അപകടമുണ്ടായതിന്റെ യാതൊരു സൂചനയും ഇല്ലെന്ന്‌ നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍പ്പെട്ടയുടന്‍ തന്നെ റിക്കവറി വാന്‍ എത്തിച്ച്‌ വാഹനം ഉയര്‍ത്തിയെന്ന വിശദീകരണവും നാട്ടുകാര്‍ കണക്കിലെടുക്കുന്നില്ല. വാഗമണില്‍ നിന്ന്‌ പെട്ടെന്ന്‌ റിക്കവറി വാന്‍ എത്തിച്ചത്‌ വിശ്വസിയ്‌ക്കാനാവില്ലെന്ന്‌ അവര്‍ പറയുന്നു.

അപകടത്തെക്കുറിച്ച്‌ ബാലയും മാധ്യമങ്ങളോട്‌ വിശദീകരിച്ചിരുന്നു. ഇതും മുന്‍കൂട്ടി ആസൂത്രണം ചെയ്‌തതാണെന്ന്‌ കരുതപ്പെടുന്നു. ഇതിനൊക്കെ പുറമെ ഒരേ സമയം കാറിന്റെയും കാരവന്റെയും ബ്രേക്ക്‌ പൊട്ടിയതും വാര്‍ത്തയുടെ വിശ്വാസ്യത കുറയ്‌ക്കുന്നു.

സുരേഷ്‌ ഗോപി, ബാല, മേഘാ നായര്‍ എന്നിവരാണ്‌ റിങ്‌ ടോണിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. അജ്‌മലാണ്‌ സംവിധായകന്‍.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam