»   » ബോയ്‌സ് ഫ്രം സിക്സ്റ്റീസ്-സീനിയേഴ്‌സ് കോപ്പി?

ബോയ്‌സ് ഫ്രം സിക്സ്റ്റീസ്-സീനിയേഴ്‌സ് കോപ്പി?

Posted By:
Subscribe to Filmibeat Malayalam
Sachi-Sethu
2011ലെ സൂപ്പര്‍ഹിറ്റുകളിലൊന്നായിരുന്നു വൈശാഖ് ഒരുക്കിയ സീനിയേഴ്‌സ്. മധ്യവയസ്സിലെത്തിയ നാല് പേര്‍ തങ്ങളുടെ പഴയ ക്യാമ്പസിലെത്തുന്നതും പിന്നീട് അവിടെയുണ്ടാകുന്ന സംഭവങ്ങളും സച്ചി-സേതുമാര്‍ തിരക്കഥയാക്കി കൊടുത്തപ്പോള്‍ സംവിധായകന് അത് കളര്‍ഫുള്ളായി സ്‌ക്രീനിലേക്ക് പകര്‍ത്താന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല. സീനിയേഴ്‌സ് നല്‍കിയ പുതുമയായിരുന്നു പ്രേക്ഷകരെ തിയറ്ററുകളിലെത്തിയത്.

ഒരു പടം വിജയിച്ചാല്‍ പിന്നീട് അതിന്റെ ചുവടുപിടിച്ച് അതിന്റെ കുറെയേറെ കോപ്പികള്‍ ഉണ്ടാവുന്നത് മലയാളത്തില്‍ സാധാരണമാണ്. അങ്ങനെ പേരും പ്രമേയവും കേള്‍ക്കുമ്പോള്‍ സീനിയേഴ്‌സിനെ ഓര്‍മ്മിപ്പിയ്ക്കുന്ന സിനിമ അണിയറയിലൊരുങ്ങുകയാണ്. ഇതിന്റെ തിരക്കഥ ഒരുക്കുന്നതും സച്ചി-സേതുമാര്‍ തന്നെയാണെന്നതാണ് മറ്റൊരു കൗതുകം.

സ്ത്രീ, സ്ത്രീജന്മം, സമയം തുടങ്ങി ഒട്ടേറെ ഹിറ്റുകള്‍ ഒരുക്കിയ അമ്പിളി രംഗന് വേണ്ടി സച്ചി സേതു ടീമാണ് ബോയ്‌സ് ഫ്രം സിക്സ്റ്റീസ് എന്ന പേരില്‍ തിരക്കഥയൊരുക്കിയിരിക്കുന്നത്. അറുപതുകളില്‍ ജനിച്ച നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുംന്നത്. അവരിപ്പോള്‍ വിവാഹിതരും മുതിര്‍ന്ന മക്കളുടെ പിതാക്കന്മാരുമാണ്. കുടുംബജീവിതത്തിന്റെ ടെന്‍ഷനുകളില്‍ നിന്ന് അവര്‍ പഴയ യൗവനത്തിന്റെ ഓര്‍മ്മകള്‍ തേടി കൂര്‍ഗിലേക്ക് പോകുന്നും. അവിടെ വച്ച് പരിചയപ്പെടുന്ന രണ്ട് ചെറുപ്പക്കാര്‍ ഈ നാല്‍വര്‍ സംഘത്തെ പുതിയ പ്രശ്‌നങ്ങളില്‍ ചെന്നുചാടിയ്ക്കുകയാണ്.

കോമഡിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ബോയ്‌സ് ഫ്രം സിക്സ്റ്റീസ്് നിര്‍മിയ്ക്കുന്നത് ഗ്രാമി എന്റര്‍ടൈന്‍മെന്റ് ബാനില്‍ സജേഷ് നായരാണ്. ഫെബ്രുവരി ആദ്യം കൂര്‍ഗില്‍ ഷൂട്ടിങ് തുടങ്ങാന്‍ തീരുമാനിച്ച ചിത്രത്തിന്റെ താരനിര്‍ണയം നടന്നുവരികയാണ്.

സിനിമയുടെ കഥയില്‍ പലയിടത്തും ഒരു സീനിയേഴ്‌സിന്റെ പ്രേതം ഒളിഞ്ഞുകിടപ്പുണ്ടെന്ന് ആര്‍ക്കും തോന്നാം. എ്ന്നാല്‍ അതെല്ലാം ഒഴിവാക്കി ഒരു കിടിലന്‍ കോമഡി പടം തന്നെ സച്ചി-സേതുവും അമ്പിളിയും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് സമ്മാനിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കാം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam