»   » ക്രിസ്ത്യന്‍ ബ്രദേഴ്സിന്റെ അശ്വമേധത്തിന് തുടക്കം

ക്രിസ്ത്യന്‍ ബ്രദേഴ്സിന്റെ അശ്വമേധത്തിന് തുടക്കം

Posted By:
Subscribe to Filmibeat Malayalam
Christian Brothers
മോളിവുഡില്‍ ചില റെക്കാര്‍ഡുകള്‍ സൃഷ്ടിയ്ക്കാനും ചിലത് തിരുത്താനുമുള്ള ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ യാത്രയ്ക്ക് തുടക്കം. തിയറ്ററുകളിലെത്തും മുന്പെ സാറ്റലൈറ്റ് റൈറ്റില്‍ പഴശ്ശിരാജ ട്വന്റി20 എന്നീ വമ്പന്‍ സിനിമകളെ കടത്തിവെട്ടിക്കൊണ്ടാണ് ജോഷി-മോഹന്‍ലാല്‍ ടീം ഒന്നിയ്ക്കുന്ന ഈ മള്‍ട്ടിസ്റ്റാര്‍ മൂവി അശ്വമേധം ആരംഭിച്ചിരിയ്ക്കുന്നത്.

മലയാളത്തിലെ മറ്റു ചാനലുകളുമായി മത്സരിച്ച് മൂന്ന് കോടി രൂപയുടെ കൂറ്റന്‍ തുകയ്ക്ക് ഏഷ്യാനെറ്റാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സിനെ സ്വന്തമാക്കിയത്. താരപ്രളയ ചിത്രമായ ട്വന്റി20 സൂര്യ ടിവി 2.86 കോടിയ്ക്ക് വാങ്ങിയതിന്റെ ക്ഷീണം തീര്‍ക്കാന്‍ പഴശ്ശിരാജ ഏഷ്യാനെറ്റ് 2.60 കോടിയ്ക്ക് സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഈ റെക്കാര്‍ഡുകളെല്ലാം പഴഞ്ചനാക്കിയാണ് ക്രിസ്ത്യന്‍ സഹോദരന്‍മാര്‍ക്ക് ഏഷ്യാനെറ്റ് മൂന്ന് കോടി വിലയിട്ടത്.

തന്റെ താരമൂല്യം ഇടിഞ്ഞെന്ന് വിമര്‍ശിയ്ക്കുന്നവര്‍ക്കുള്ള മോഹന്‍ലാലിന്റെ മറുപടി കൂടിയാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിന്റെ നേട്ടമെന്ന് വിലയിരുത്തപ്പെടുന്നു. അഞ്ച് കോടിയ്ക്ക് മേല്‍ ചെലവ് വന്ന ചിത്രത്തിന്റെ സാറ്റലൈറ്റ്, ഓവര്‍സീസ്, ഓഡിയോ റൈറ്റ് എന്നിവ ചേരുന്പോള്‍ ക്രിസ്ത്യന്‍ ബ്രദേഴ്സ് റിലീസിന് മുന്പെ ലാഭക്കണക്കുകളാണ് പറയുന്നത്. ഇനി പ്രേക്ഷകരുടെ വിധിയെഴുത്ത് മാത്രമാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിന് മുന്നിലുള്ളത്.

സുരേഷ് ഗോപി, ദിലീപ്, ശരത് കുമാര്‍, കനിഹ, ലക്ഷ്മി റായി, കാവ്യ മാധവന്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ വിജയപരാജയങ്ങള്‍ ലാലിനെന്ന പോലെ സിനിമാവിപണിയ്ക്കും ഏറെ നിര്‍ണായകമണ്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam