»   »  കാവ്യയുടെ ഹര്‍ജി തള്ളാനാവില്ല: കോടതി

കാവ്യയുടെ ഹര്‍ജി തള്ളാനാവില്ല: കോടതി

Posted By:
Subscribe to Filmibeat Malayalam
Kavya
ഭര്‍തൃവീട്ടുകാര്‍ക്കെതിരെ നടി കാവ്യാ മാധവന്‍ നല്‍കിയ ഗാര്‍ഹിക പീഡനക്കേസ് തള്ളാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് കാവ്യയുടെ ഭര്‍ത്താവ് നിശാല്‍ ചന്ദ്ര സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, വിവാഹമോചനക്കരാര്‍ ഒപ്പിടേണ്ടതിനാല്‍ ഒരാഴ്ച നിശാലിനെയും കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ് കോടതിയില്‍ വ്യക്തമാക്കി. വിവാഹമോചനക്കരാര്‍ ഒപ്പിട്ടതിന് ശേഷം കേസ് റദ്ദാക്കാന്‍ വീണ്ടും സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.

2009 ഫെബ്രുവരിയിലായിരുന്നു നിശാല്‍ ചന്ദ്രയുമായി കാവ്യയുടെ വിവാഹം. വൈകാതെ നാട്ടിലേക്ക് തിരിച്ച കാവ്യ ഭര്‍തൃവീട്ടിലെ പീഡനത്തിന്റെ വിവരം പുറത്തുവിടുകയായിരുന്നു.

വിവാഹമോചനം ആവശ്യപ്പെട്ടാണ് കാവ്യ പരാതി നല്‍കിയത് വിവാഹസമയത്ത് നല്‍കിയ പണവും സ്വര്‍ണവും തിരിച്ചുവേണമെന്നും കാവ്യ ആവശ്യപ്പെട്ടിട്ടുണ്ട്.

കോടതി പല തവണ ആവശ്യപ്പെട്ടെങ്കിലും നിശാലും വീട്ടുകാരും ഹാജരായിരുന്നില്ല. ഇതിടെ കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ നിശാലിന്റെ കുടുംബം ശ്രമിച്ചെങ്കിലും കാവ്യയുടെ വീട്ടുകാര്‍ വിസമ്മതിക്കുകയായിരുന്നു.

തനിക്കും കുടുംബത്തിനുമെതിരെ കാവ്യ നടത്തിയ ആരോപണം പിന്‍വലിക്കണമെന്നായിരുന്നു നിശാലിന്റെ പ്രധാന ആവശ്യം. എന്നാല്‍ കാവ്യ മുന്‍ നിലപാടില്‍ തന്നെ ഉറച്ചുനിന്നതോടെയാണ് ഗാര്‍ഹിക പീഡനക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിശാല്‍ ഹൈക്കോടതിയെ സമീപിച്ചത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam