»   » കറന്‍സിയും ഭാഗ്യദേവതയും തിയറ്ററുകളിലേക്ക്‌

കറന്‍സിയും ഭാഗ്യദേവതയും തിയറ്ററുകളിലേക്ക്‌

Subscribe to Filmibeat Malayalam
മധ്യവേനലവധി സീസണ്‍ ലക്ഷ്യമിട്ട്‌ ഒരു സിനിമ കൂടി തിയറ്ററുകളിലേക്ക്‌. ജയസൂര്യയേയും മുകേഷിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി യുവ സംവിധായകന്‍ സ്വാതി ഭാസ്‌ക്കര്‍ അണിയിച്ചൊരുക്കിയ കറന്‍സി ഏപ്രില്‍ 30നാണ്‌ തിയറ്ററുകളിലെത്തുന്നത്‌.

മീരാ നന്ദന്‍ നായികയായെത്തുന്ന ചിത്രത്തില്‍ കലാഭവന്‍ മണിയും പ്രധാന വേഷം അവതരിപ്പിയ്‌ക്കുന്നുണ്ട്‌. 45 തിയറ്ററുകളില്‍ കറന്‍സി റിലീസ്‌ ചെയ്യാനാണ്‌ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

ഏപ്രില്‍ രണ്ടിന്‌ റിലീസ്‌ ചെയ്‌ത ടു ഹരിഹര്‍നഗര്‍ ജൈത്രയാത്ര തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ്‌‌ പുതിയൊരു ചിത്രം കൂടി തിയറ്ററുകളിലെത്തുന്നത്‌.

കറന്‍സി തിയറ്ററുകളിലെത്തുന്നതിന്‌ മുമ്പ്‌ സത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവതയും പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തും. ജയറാം-കനിഹ ജോഡികള്‍ ഒന്നിയ്‌ക്കുന്ന ചിത്രം ഏപ്രില്‍ 23നാണ്‌ പ്രദര്‍ശനത്തിനെത്തുക.

കറന്‍സിയും ഭാഗ്യദേവതയും തിയറ്ററുകളിലെത്തുന്നതോടെ മധ്യവേനല്‍ അവധിക്കാലത്ത്‌ റിലീസ്‌ ചെയ്‌ത സിനിമകളുടെ എണ്ണം ആറായി ഉയരും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam