»   » സെക്‌സ്‌ ചിത്ര നിര്‍മാതാവ്‌: സിബിക്കെതിരെ കേസ്‌

സെക്‌സ്‌ ചിത്ര നിര്‍മാതാവ്‌: സിബിക്കെതിരെ കേസ്‌

Posted By:
Subscribe to Filmibeat Malayalam

സെക്‌സ്‌ സിനിമാ നിര്‍മാതാവെന്ന്‌ വിളിച്ച്‌ മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ച സംവിധായകന്‍ സിബി മലയിലിനെതിരെ കേസ്‌ കൊടുക്കുമെന്ന്‌ ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവ്‌ പിഎ ഹാരിസ്‌ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചലച്ചിത്ര രംഗത്ത്‌ ഒട്ടും മുന്‍പരിചയമില്ലാത്ത നിര്‍മാതാവായിരുന്നു താനെന്ന്‌ സിബി മലയില്‍ അഭിപ്രായപ്പെട്ടതായും ഹാരിസ്‌ ആരോപിച്ചു.

മുമ്പ്‌ ഹാരീസ്‌ ഒരു സെക്‌സ്‌ സിനിമ നിര്‍മിച്ചത്‌ മാത്രമാണ്‌ അദ്ദേഹത്തിന്‌ സിനിമയുമായി ബന്ധമെന്നും ഇക്കാര്യം താന്‍ പിന്നീടാണ്‌ അറിയുന്നതെന്നും സിബി മലയില്‍ മാധ്യമങ്ങളിലൂടെ പറഞ്ഞതായാണ്‌ ഹാരീസ്‌ ആരോപിയ്‌ക്കുന്നത്‌.

2002ല്‍ താന്‍ നിര്‍മിച്ച നിറപ്പകിട്ട്‌ എന്ന ചിത്രത്തെയാണ്‌ സിബി ഉദ്ദേശിച്ചതെന്നും ഈ സിനിമയ്‌ക്ക്‌ 'യു എ' സര്‍ട്ടിഫിക്കറ്റാണ്‌ ലഭിച്ചതെന്നും ഹാരീസ്‌ വ്യക്തമാക്കി. സെക്‌സ്‌ സിനിമ നിര്‍മിച്ചയാളാണ്‌ താനെന്ന്‌ മുമ്പ്‌ അറിഞ്ഞിരുന്നെങ്കില്‍ കൂടെ സഹകരിയ്‌ക്കില്ലായിരുന്നു എന്ന രീതിയിലാണ്‌ സിബി സംസാരിച്ചിരിയ്‌ക്കുന്നത്‌.

ഇതിനെതിരെ 25 ലക്ഷം രൂപയുടെ മാനനഷ്ട കേസാണ്‌ നല്‌കുന്നത്‌. ഇതിന്‌ പുറമെ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷനിലും പരാതി നല്‌കിയിട്ടുണ്ടെന്ന്‌ അദ്ദേഹം അറിയിച്ചു.

ഇതോടെ സിബിയുടെ കരിയറിന്‌ പുതുജീവന്‍ നല്‌കിയ ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രം കൂടുതല്‍ വിവാദങ്ങളിലേക്ക്‌ മുങ്ങിത്താഴുകയാണ്‌.

ആയിരത്തില്‍ ഒരുവന്‍ എന്ന സിനിമ സിയാദ്‌ കോക്കറിന്‌ വിതരണത്തിന്‌ നല്‌കി തന്നെ വഞ്ചിച്ചതായും ഹാരിസ്‌ നേരത്തെ ആരോപണമുയര്‍ത്തിയിരുന്നു. വര്‍ഷങ്ങളോളം പെട്ടിയിലിരുന്ന ആയിരത്തില്‍ ഒരുവന്‍ ഈയിടെയാണ്‌ റിലീസ്‌ ചെയ്‌തത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam