»   » മരുമകനില്‍ ജഗതിയുടെ റോളുകള്‍ ബാബുരാജിന്

മരുമകനില്‍ ജഗതിയുടെ റോളുകള്‍ ബാബുരാജിന്

Posted By:
Subscribe to Filmibeat Malayalam

ദിലീപിനെ നായകനാവുന്ന മരുമകന്റെ ഷൂട്ടിങ് വീണ്ടും ആരംഭിച്ചു. സന്ധ്യ മോഹന്റെ സംവിധാനത്തിലൊരുങ്ങുന്ന സിനിമ പല പ്രശ്‌നങ്ങള്‍ മൂലം ഷൂട്ടിങ് മുടങ്ങുകയായിരുന്നു.

Mr Marumakan

ദിലീപിന്റെ അമ്മായിമ്മായുടെ വേഷം അവതരിപ്പിയ്ക്കുന്ന ഖുശ്ബുവിന്റെ കാല്‍ ഷൂട്ടങിനിടെ ഒടിഞ്ഞതാണ് ആദ്യം കുഴപ്പമായത്. പിന്നീടുണ്ടായ സാമ്പത്തിക പ്രതിസന്ധികളും ചിത്രത്തെ വലച്ചു. ഇപ്പോള്‍ ഖുശ്ബു പരിക്ക് മാറി തിരിച്ചുവന്നതോടെയാണ് ഷൂട്ടിങ് പുനരാരംഭിച്ചിരിയ്ക്കുന്നത്.

ചിത്രത്തിലെ പ്രധാന വേഷമവതരിപ്പിയ്ക്കുന്ന ജഗതി ശ്രീകുമാര്‍ കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതും സിനിമയുടെ അണിയറക്കാരെ വിഷമസന്ധിയിലാക്കിയിരുന്നു. ഇപ്പോള്‍ ജഗതിയുടെ രംഗങ്ങളെല്ലാം പുതിയ കോമഡി താരമായി വളരുന്ന ബാബുരാജിനെ വച്ച് റീഷൂട്ട് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോക്‌സ് ഓഫീസില്‍ തകര്‍ത്തോടുന്ന മായാമോഹിനി ഉള്‍പ്പെടെ ദിലീപിന് ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച സിബി-ഉദയന്‍ കൂട്ടുകെട്ട് തന്നെയാണ് മരുമകന്റെയും തിരക്കഥ രചിച്ചിരിയ്ക്കുന്നത്. സനൂഷയാണ് മിസ്റ്റര്‍ മരുമകനിലെ നായിക.

English summary
The shooting of the Dileep film, Mr.Marumakan, restarts after a break

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam