»   » രാജകുമാരന്‍ തന്പി മരിച്ച നിലയില്‍

രാജകുമാരന്‍ തന്പി മരിച്ച നിലയില്‍

Posted By:
Subscribe to Filmibeat Malayalam
Rajakumaran Thambi
ശ്രീകുമാരന്‍ തന്പിയുടെ മകന്‍ രാജകുമാരന്‍ തന്പിയെ സെക്കന്തരാബാദിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകനും നടനുമായ രാജകുമാരന്‍ തന്പി സംവിധാനം ചെയ്ത 'മല്ലി മല്ലി' എന്ന തെലുങ്ക് ചിത്രം ശനിയാഴ്ച റിലീസ് ചെയ്യാനിരിയ്ക്കെയാണ് മരണം സംഭവിച്ചിരിയ്ക്കുന്നത്.

മല്ലി മല്ലി യുടെ റിലീസുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുന്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അസ്വസ്ഥനായാണ് കാണപ്പെട്ടിരുന്നതെങ്കിലും അത് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളാവാം എന്നാണ് കരുതപ്പെട്ടിരുന്നത്.

ചെന്നൈയില്‍ നിന്ന് വെള്ളിയാഴ്ച വൈകുന്നേരമാണ് രാജകുമാരന്‍ തമ്പി സെക്കന്തരാബാദിലെത്തിയത്. മല്ലി മല്ലിയുടെ വിതരണവുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്ക് ശേഷം രാത്രി ഏറെ വൈകിയാണ് അദ്ദേഹം ഹോട്ടല്‍ മുറിയിലേക്ക് പോയത്.
രാവിലെ സഹപ്രവര്‍ത്തകര്‍ രാജകുമാരന്‍ തമ്പിയെ അന്വേഷിച്ച് മുറിയിലെത്തിയപ്പോള്‍ അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പ്രിയദര്‍ശന്‍റെ സംവിധാന സഹായിയായി കരിയര്‍ ആരംഭിച്ച രാജകുമാരന്‍ തമ്പി ഒട്ടേറെ ടിവി പരമ്പരകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. തെലുങ്കില്‍ രാജ് ആദിത്യ എന്ന പേരിലറിയപ്പെടുന്ന രാജകുമാരന്‍ തന്പി കഴിഞ്ഞ വര്‍ഷം സംവിധാനം ചെയ്തു 'പൊരുദ്ദു' വന്‍ ഹിറ്റായി മാറിയിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X