»   » പാരിജാതം നായികക്ക് തകര്‍പ്പന്‍ ജയം

പാരിജാതം നായികക്ക് തകര്‍പ്പന്‍ ജയം

Posted By:
Subscribe to Filmibeat Malayalam
Rasna
മിനി സ്‌ക്രീനിലെ സൂപ്പര്‍ഹിറ്റ് നായികയ്ക്ക് പ്ലസ് ടു പരീക്ഷയില്‍ മിന്നുംജയം. ഏഷ്യാനെറ്റിലെ പാരിജാതമെന്ന് ഹിറ്റ് സീരിയലിലൂടെ പ്രശസ്തയായ നടി രസ്‌ന പ്രൈവറ്റായാണ് പരീക്ഷയെഴുതിയത് അഭിനയരംഗത്തെ തിരക്കുകള്‍ക്കിടെ പഠിത്തവും പരീക്ഷയും പൂര്‍ത്തിയാക്കിയ രസ്‌ന 65 ശതമാനം മാര്‍ക്ക് നേടിയാണ് ഉന്നതപഠനത്തിന് യോഗ്യത നേടിയത്.

പ്ലസ് ടുവിന് ഹ്യൂമാനിറ്റിസ് വിഷയമാക്കി എടുത്ത രസ്‌ന തിരുവനന്തപുരം കോട്ടണ്‍ ഹില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പരീക്ഷയെഴുതിയിരുന്നത്.

സ്‌കൂളിലോ ട്യൂഷന്‍ സെന്ററിലോ പഠിയ്ക്കാതെ സ്വന്തം നിലയ്ക്ക് പഠിച്ച് ഉന്നത് മാര്‍ക്ക് നേടിയത് രസ്‌നയുടെ വിജയത്തിന്റെ മാറ്റുകൂട്ടുന്നു. സീരിയല്‍ ഷൂട്ടിങിന്റെ തിരക്കുകള്‍ക്കിടെ അവധിയെടുത്ത് പരീക്ഷയ്ക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളിലായിരുന്നു പഠനം. പാരിജാതത്തില്‍ സീമ, അരുണ എന്നീ ഇരട്ടവേഷങ്ങളിലൂടെയാണ് രസ്‌ന കുടുംബപ്രേക്ഷകരുടെ മനം കവര്‍ന്നത്.  ഇപ്പോള്‍ പാരിജാതത്തിന്റെ തമിഴ്, കന്നഡ പതിപ്പുകളിലൂടെ രസ്‌ന കൂടുതല്‍ തിരക്കുള്ള താരമായി മാറുകയാണ്.

English summary
Famours serial actress Rasna scored 65 per cent mark in her higher secondy exam.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam