»   » മിററിലൂടെ ഷാനു വീണ്ടും

മിററിലൂടെ ഷാനു വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Shanu
പിതാവിന്റെ ചിത്രത്തിലൂടെ സ്വപ്‌നതുല്യമായൊരു തുടക്കം. ഫാസില്‍ ഒരുക്കിയ കെയ്യെത്തും ദൂരത്ത്‌ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തുമ്പോള്‍ ഷാനുവിന്റെ മനസ്സില്‍ ഇതായിരുന്നു ചിന്ത. 'അനിയത്തിപ്രാവ്‌' എന്ന സൂപ്പര്‍ഹിറ്റിന്റെ ശൈലിയിലുള്ള കഥയും നായികയായി നികിതയെന്ന പുതുമുഖവും മമ്മൂട്ടി, രേവതി തുടങ്ങിയ താരങ്ങളുടെ സാന്നിധ്യവുമെല്ലാം ചേരുമ്പോള്‍ ചിത്രം വന്‍ വിജയം കൊയ്യുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷയ

എന്നാല്‍ ബോക്‌സ്‌ ഓഫീസില്‍ വിജയം കണ്ണെത്താ ദൂരത്തായതോടെ ഷാനുവിന്റെ സ്വപ്‌നങ്ങളും കൊഴിഞ്ഞു വീണു. ഇതിന്‌ ശേഷം അമേരിക്കയിലേക്ക്‌ ചേക്കേറിയ താരമിപ്പോള്‍ ഒരു തിരിച്ചുവരവിന്‌ ഒരുങ്ങുകയാണ്‌.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രത്തിലൂടെയാണ്‌ വെള്ളിത്തിരയിലേക്ക ശക്തമായ ഒരു മടങ്ങിവരവിന്‌ ഷാനു ശ്രമിയ്‌ക്കുന്നത്‌. മിറര്‍ എന്ന്‌ പേരിട്ടിരിയ്‌ക്കുന്ന ചിത്രത്തില്‍ റോമയാണ്‌ നായിക.

അനിയത്തിപ്രാവിലൂടെ ഫാസില്‍ അവതരിപ്പിച്ച കുഞ്ചാക്കോ ബോബനും മിററില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്‌. സി ബാലചന്ദ്രന്‍ തിരക്കഥയൊരുക്കുന്ന മിററിന്റെ ചിത്രീകരണം സെപ്‌റ്റംബര്‍ ആറിന്‌ കൊച്ചിയില്‍ ആരംഭിയ്‌ക്കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam