മലപ്പുറം ഹാജിയ്ക്ക് രണ്ടാം ഭാഗം

തൊണ്ണൂറുകളിലെ പല ഹിറ്റുകളുടെ ശില്‍പ്പികള്‍ അതിന്റെ രണ്ടാം ഭാഗങ്ങളിലൂടെ വീണ്ടും സിനിമയില്‍ സജീവമാകാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ചുവടുപിടിച്ചാണ് മലപ്പുറം ഹാജിയുടെ രണ്ടാം ഭാഗവും ഒരുങ്ങുന്നത്.
മുകേഷും സിദ്ദിഖും പ്രധാന വേഷങ്ങളിലെത്തിയ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ തുളസീദാസായിരുന്നു. 1994ല്‍ തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് രാജന്‍ കിരിയത്താണ്. അദ്ദേഹം തന്നെ രണ്ടാം ഭാഗത്തിന് വേണ്ടിയും തൂലിക ചലിപ്പിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തുളസീദാസ് മലപ്പുറം ഹാജി മഹാനായ ജോജി മുകേഷ് രണ്ടാം ഭാഗം സിദ്ദിഖ് malappuram haji mahanaya joji mukesh sequel thulaseedas


Click it and Unblock the Notifications