»   » ഹാപ്പി ഹസ്ബന്റ്‌സ് 2- ജയറാം പുറത്ത്; പകരം ആസിഫ്

ഹാപ്പി ഹസ്ബന്റ്‌സ് 2- ജയറാം പുറത്ത്; പകരം ആസിഫ്

Posted By:
Subscribe to Filmibeat Malayalam
Husbands In Goa
കഴിഞ്ഞ വര്‍ഷത്തെ തട്ടുപൊളിപ്പന്‍ കോമഡി ഹിറ്റ് ഹാപ്പി ഹസ്ബന്റിന് രണ്ടാംഭാഗമൊരുക്കുന്ന കാര്യം സംവിധായകന്‍ സജി സുരേന്ദ്രന്‍ സ്ഥിരീകരിച്ചുകഴിഞ്ഞു.

ഹാപ്പി ഹസ്ബന്റ്‌സില്‍ ഭര്‍ത്താക്കന്മാരുടെ തരികിടകള്‍ക്ക് വേദിയായത് മലേഷ്യയായിരുന്നെങ്കില്‍ രണ്ടാം ഭാഗത്തില്‍ ഗോവയിലേക്കാണ് ഭാര്യമാരെ വട്ടംകറക്കുന്ന ഭര്‍ത്താക്കന്മാരുടെ പോക്ക്. ഹസ്ബന്റ്‌സ് ഇന്‍ ഗോവ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിലെ മറ്റൊരു പ്രധാന വിശേഷം ഈ സിനിമയില്‍ ജയറാമില്ലെന്നതാണ്. ആദ്യഭാഗത്തില്‍ നായകനായ ജയറാമിന് പകരം മോളിവുഡിലെ പുതിയ യൂത്ത് ഐക്കണായ ആസിഫ് അലിയാണ് ചിത്രത്തിലേക്കെത്തുന്നത്. ഭാമ, ഭാവന, സംവൃത എന്നിവരായിരിക്കും സിനിമയിലെ നായികമാര്‍.

2012 ജനുവരിയില്‍ ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് കൃഷ്ണ പൂജപ്പുരയാണ്. ബോളിവുഡിലെ പ്രമുഖ നിര്‍മാണ കമ്പനിയായ യുടിവിയാണ് ഹസ്ഹന്‍ഡ്‌സ് ഇന്‍ ഗോവയ്ക്ക് വേണ്ടി പണംമുടക്കുന്നത്.

ആദ്യഭാഗം പോലെ തീര്‍ത്തും രസകരമായൊരു അന്തരീഷത്തിലാണ് ഹസ്ബന്‍ഡ് ഇന്‍ ഗോവയും ഒരുങ്ങുന്നത്. തീര്‍ത്തും വിരസമായ ദാമ്പത്യ ജീവിതത്തില്‍ നിന്ന് ഒരു ബ്രേക്കെടുത്ത് മൂന്ന് ഭര്‍ത്താക്കന്മാര്‍ (ജയസൂര്യ, ഇന്ദ്രജിത്ത്, ആസിഫ്) എന്നിവര്‍ ഗോവയിലേക്ക് തിരിയ്ക്കുന്നു. യാത്രയ്ക്കിടെ ഇവര്‍ വിവാഹമോചനത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന ഒരാളെ പരിചയപ്പെടുന്നു. ബിജു മേനോനാണ് ഈ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. ഇതിനിടെ മൂന്ന് പേരുടെയും ഭാര്യമാര്‍ ഗോവയിലേക്കെത്തുന്നതോടെ ഹസ്ബന്‍ഡുമാരുടെ ഗോവന്‍ യാത്ര കൂടുതല്‍ കുഴപ്പത്തിലേക്ക് ചെന്നുചാടുകയാണ്.

ജയസൂര്യയെ നായകനാക്കി കുഞ്ഞളിയന്‍ എന്നൊരു സിനിമയൊരുക്കുന്നതിന്റെ തിരക്കിലാണ് കൃഷ്ണ പൂജപ്പുരയും സജി സുരേന്ദ്രനും. പൊള്ളാച്ചിയില്‍ ചിത്രീകരിയ്ക്കുന്ന കുഞ്ഞളിയന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാവും ഹസ്ബന്റ്‌സ് ഇന്‍ ഗോവ തുടങ്ങുക.

English summary
The second part is titled as "Husbands in Goa". It will have almost all the heroes of the original except Jayaram,but instead of him Youth Icon Asif Ali is added to the cast. Bhama, Bhavana and Samvritha Sunil are the heroines.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam