For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവന്‍ മേഘരൂപനില്‍ പി.യായി പ്രകാശ് ബാരെ

By Ravi Nath
|

Evan Megharoopan
മാഹാകവി പി കുഞ്ഞിരാമന്‍ നായരുടെ ജീവിതകഥയ്ക്ക് ചലച്ചിത്രഭാഷ്യം. സഞ്ചാരപ്രിയനും നിഷ്‌കളങ്കനുമായ പിയായി അഭിനയിക്കുന്നത് നടന്‍ പ്രകാശ് ബാരെയാണ്. കവിയുടെ ജീവിതത്തിന്റെ ഒരു നേര്‍ചിത്രമല്ല സിനിമയില്‍ വരയ്ക്കുന്നത്. ഇവന്‍ മേഘരൂപന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

മറിച്ച് അദ്ദേഹത്തിന്റെ സാന്നിധ്യവും സവിശേഷം ജീവിതമുഹൂര്‍ത്തങ്ങളും സൃഷ്ടിക്കുകയാണ്. ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം തിരച്ചും ഒരുയോജ്യമായ ഒരു സാഹചര്യത്തിലാണ് സിനിമ പിറവി കൊള്ളുന്നതെന്ന് സംവിധായകന്‍ പി ബാലചന്ദ്രന്‍ പറയുന്നു.

ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ഇദ്ദേഹം തന്നെയാണ്. കെപി മാധവന്‍ നായര്‍ എന്ന കഥാപാത്രമായാണ് കവിയുടെ സാന്നിധ്യം പുനസൃഷ്ടിക്കുന്നത്. മരണത്തില്‍ തുടങ്ങുന്ന സിനിമ ജീവിത്തിലേയ്ക്കുള്ള അന്വേഷണമായി വളരുകയാണ്. പിയുടെ ആത്മകഥയായ കവിയുടെ കാല്‍പ്പാടുകള്‍ ആണ് ചിത്രത്തിന്റെ പ്രധാന അവലംബം.

ആരെയും ഭ്രമിപ്പിക്കുന്നതായിരുന്നു പിയുടെ ജീവിതവും പ്രണയവും കവിതയും. ആനന്ദവും, ആഘോഷവും, കുറ്റബോധവും, ഭ്രാന്തും ഇടകലര്‍ന്ന് അലഞ്ഞുനടന്ന് തളര്‍ന്ന ജീവിതം കാറ്റിനോടും, പൂവിനോടും കഥ പറഞ്ഞ് കീശയില്‍ കരുതുന്ന മിഠായികള്‍ കുട്ടികള്‍ക്ക് കൊടുത്ത ആര്‍ദ്രഹൃദയനായ കവിയ്ക്ക് എന്നും മലയാളികളുടെ ഉള്ളില്‍ വികാരപരമായ ഒരിടമുണ്ട്.

ഈ ജീവിതത്തെ വീണ്ടും ജനഹൃദയങ്ങളിലേയ്‌ക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നല്ലസിനിമയുടെ കൂട്ടുകാരായ പി ബാലചന്ദ്രനും പ്രകാശ്ബാരെയും തമ്പി ആന്റണിയും ഒന്നിയ്ക്കുന്നത്. ആര്‍ട്‌സ്, കൊമേഴ്‌സ്യല്‍ ചേരുവകള്‍ ഒരുപോലെ കൂട്ടിയിണക്കിയാണ് ചിത്രം തയ്യാറാക്കുന്നത്.

സിലിക്കണ്‍ മീഡിയയുടെ ബാനറില്‍ തമ്പി ആന്റണി, ഗോപു ചെരിയാടന്‍ എന്നുവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പത്മപ്രിയ ജയപ്രിയ, രമ്യ നമ്പീശന്‍, സുരഭി, മാര്‍ഗ്ഗി സതി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. തിരുവനന്തപുരം, ഒറ്റപ്പാലം, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ്. ചിത്രം സെപ്്റ്റംബറില്‍ പുറത്തിറങ്ങും.

പിയെക്കുറിച്ച് കവി ആറ്റൂര്‍ രവിവര്‍മ്മ രചിച്ച കവിതയുടെ പേരാണ് മേഘരൂപന്‍ ഇതുതന്നെയാണ് ചിത്രത്തിന്റെ പേരായി സ്വീകരിച്ചത്. പിയെ വലിയ മേഘരൂപനായ ആനയായി ചിത്രീകരിച്ച് ആ വലിപ്പത്തിന് മുന്നില്‍ ഒരാനവാലാകന്‍ കൊതിയ്ക്കുന്നുവെന്നാണ് രവിവര്‍മ്മ കവിതയില്‍ പറയുന്നത്.

English summary
Upcoming Malayalam biopic film Ivan Megharoopan, written and directed by P. Balachandran. The film is based on the life of Malayalam poet P. Kunhiraman Nair and is particularly based on his autobiography. Actor Prakash Bare to be as the poet.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more