»   » ഇടവപ്പാതിയില്‍ ജഗതിയ്ക്ക് പകരക്കാരന്‍

ഇടവപ്പാതിയില്‍ ജഗതിയ്ക്ക് പകരക്കാരന്‍

Posted By:
Subscribe to Filmibeat Malayalam
Jagathy
നടന്‍ ജഗതി ശ്രീകുമാറിന് വാഹനാപകടത്തില്‍ പരിക്കേറ്റത് ലെനിന്‍ രാജേന്ദ്രന്റെ 'ഇടവപ്പാതി'യെ പ്രതിസന്ധിയിലാക്കി. ചിത്രം മറ്റൊരു നടനെ വച്ച് പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ലെനിന്‍. എങ്കിലും ജഗതിയ്ക്ക് പകരക്കാരനെ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണെന്ന് സംവിധായകന്‍ പറഞ്ഞു.

ജഗതിയെ ചികിത്സിക്കുന്ന ഡോക്ടറെ കണ്ടപ്പോള്‍ പരിക്ക് ഭേദമാവാന്‍ സമയമെടുക്കുമെന്നാണ് അറിയിച്ചത്. ഇടവപ്പാതി എന്ന ചിത്രത്തിനായി ഇതിനോടകം 50 ലക്ഷം രൂപ ചെലവഴിച്ചു കഴിഞ്ഞു. ഇനിയും ഷൂട്ടിങ് നീട്ടിക്കൊണ്ടു പോകുന്നത് വന്‍ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കും.

അതുകൊണ്ടു തന്നെ മറ്റൊരു നടനെ വച്ച് ചിത്രം പൂര്‍ത്തീകരിക്കുന്നതിനെ പറ്റിയാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. ചിത്രത്തിന്റെ അടുത്ത ഘട്ടം ഷൂട്ടിങ് ഏപ്രില്‍ ആദ്യ ആഴ്ചയോടെ കാഠ്മണ്ഡുവില്‍ ആരംഭിക്കുമെന്നും ലെനിന്‍ അറിയിച്ചു.

ചിത്രത്തില്‍ ജഗതി രണ്ടു കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കേണ്ടിയിരുന്നത്. ആദ്യത്തെ കഥാപാത്രം ഒരു എസ്റ്റേറ്റ് ഉടമയാണ്. രണ്ടാമത്തേത് കുമാരനാശാന്റെ കരുണയില്‍ വാസവദത്തയാല്‍ കൊല ചെയ്യപ്പെടുന്ന കച്ചവടക്കാരന്റേതാണ്. ഇടവപ്പാതിയ്ക്ക് പുറമേ ലാല്‍ ജോസിന്റെ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തില്‍ നിന്നും ജഗതിയെ മാറ്റിയിട്ടുണ്ട്.

English summary
Jagathy was on his way to act in Lenin Rajendran’s new film Edavappathi when his car crashed.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam