twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂപ്പര്‍താരങ്ങള്‍ ജനത്തെ വില്‍ക്കുന്നു: കമല്‍

    By Ajith Babu
    |

    Kamal
    മലയാള സിനിമയിലെ ചില സൂപ്പര്‍ താരങ്ങള്‍ സമൂഹത്തോടുള്ള ഉത്തരവാദിത്വം മറക്കുകയാണെന്ന് ചലച്ചിത്ര സംവിധായകന്‍ കമല്‍. കച്ചവടക്കാര്‍ക്ക് കാശുണ്ടാക്കാന്‍ പരസ്യചിത്രങ്ങള്‍ക്കുവേണ്ടി നല്ല കലാകാരന്മാര്‍ നിന്നുകൊടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    കോതമംഗലം എംഎ എന്‍ജിനീയറിംഗ് കോളജ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള അഖിലേന്ത്യ ശാസ്ത്രസാങ്കേതിക എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാകാരന്മാര്‍ സമൂഹത്തെ സ്വാധീനിക്കാന്‍ കഴിവുള്ളവരാണ്. ഇതിനാല്‍, എന്തു ചെയ്യുമ്പോഴും തെറ്റായ സന്ദേശം നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം.

    രജനീകാന്തും കമലഹാസനും ഒരു പരസ്യചിത്രത്തില്‍പ്പോലും വന്നിട്ടില്ല. അത് തങ്ങളുടെ മേഖലയല്ലെന്ന് അവര്‍ക്കറിയാം. പക്ഷെ മലയാളത്തിലെ സ്ഥിതി അതല്ല, പരസ്യങ്ങളിലൂടെ ജനങ്ങളെ വില്‍ക്കാന്‍ താരങ്ങളും കൂട്ടുനില്‍ക്കുകയാണ്.

    ആവിഷ്‌കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമില്ലാത്ത അവസ്ഥയിലേക്ക് നമ്മുടെ രാജ്യം നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് സംവിധായകന്‍ കമല്‍ അഭിപ്രായപ്പെട്ടു. തന്റെ 'സ്വപ്നസഞ്ചാരി' സിനിമയ്ക്ക് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ വിലക്ക് പ്രഖ്യാപിച്ചതിനെ പരാമര്‍ശിക്കുകയായിരുന്നു കമല്‍.

    10 വര്‍ഷം കഴിയുമ്പോള്‍ ശൂന്യതയുടെ ചിത്രമാണ് സാഹിത്യ, രാഷ്ട്രീയ രംഗങ്ങളില്‍ അനുഭവപ്പെടുക. ഇത് സിനിമയിലും ഉണ്ടാകും. മലയാളസിനിമയുടെ ദുര്യോഗമാണ് സന്തോഷ് പണ്ഡിറ്റ്. പണ്ഡിറ്റിന് മുമ്പുംപിമ്പും എന്ന അവസ്ഥയിലേക്ക് സമൂഹം എത്തിയെന്ന് കമല്‍ ചൂണ്ടിക്കാട്ടി.

    കഴിഞ്ഞ ദിവസം അമ്മയുടെ അധ്യക്ഷന്‍ ഇന്നസെന്റും സൂപ്പര്‍ താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു സൂപ്പറുകള്‍ വിചാരിച്ചാല്‍ ഒരു തേങ്ങയും നടക്കില്ലെന്നാായിരുന്നു ഇന്നസെന്റിന്റെ കമന്റ്.

    English summary
    Malayalam film superstars came in for criticism by leading film personalities, who accused the stars of dictating the kind of films being made, thereby diluting the aesthetic value of Malayalam films.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X