»   » കനിഹ വീണ്ടും മമ്മൂട്ടിയ്‌ക്കൊപ്പം

കനിഹ വീണ്ടും മമ്മൂട്ടിയ്‌ക്കൊപ്പം

Posted By:
Subscribe to Filmibeat Malayalam
Mammootty-Kaniha
മമ്മൂട്ടി-ലാല്‍ കൂട്ടുകച്ചവടത്തിലൊരുങ്ങുന്ന കോബ്രയിലെ നായികമാരെപ്പറ്റിയുള്ള കണ്‍ഫ്യൂഷന് അവസാനം. ചിത്രത്തില്‍ കനികയും ലക്ഷ്മി റായിയും നായികമാരാകുമെന്നാണ് ലേറ്റസ്റ്റ് റിപ്പോര്‍ട്ട്.

ലക്ഷ്മി റായിയ്ക്ക് പുറമെ പത്മപ്രിയ, മംമ്ത തുടങ്ങിയവരുടെ പേരാണ് കോബ്രയില്‍ പറഞ്ഞുകേട്ടിരുന്നത്. ഒടുവില്‍ കനിഹയ്ക്ക് നറുക്കുവീഴുകയായിരുന്നു. ഇത് മൂന്നാം തവണയാണ് കനിഹ മമ്മൂട്ടി ചിത്രത്തില്‍ നായികയാവുന്നത്. ചരിത്രവിജയം നേടിയ പഴശ്ശിരാജയ്ക്ക് ശേഷം കനിഹയും മമ്മൂട്ടിയും ഒന്നിച്ച ദ്രോണ വന്‍ പരാജയമായി മാറിയിരുന്നു.

മമ്മൂട്ടിയും ലാലുമൊത്തുള്ള ഒരു സംയുക്തസംരംഭമായാണ് കോബ്ര ഒരുങ്ങുന്നത്. കോബ്രയുടെ സംവിധാനം മാത്രമല്ല, ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം നില്‍ക്കുന്ന വേഷത്തിലും ലാല്‍ അഭിനയിക്കുന്നുണ്ട്. ഇവരുടെ കൂട്ടുകച്ചവടം ഇവിടെയും തീരുന്നില്ല, മമ്മൂട്ടിയുടെ പ്ലേഹൗസും ലാലിന്റെ ഉടമസ്ഥയിലുള്ള ലാല്‍ ക്രിയേഷന്‍സും ചേര്‍ന്നാണ് കോബ്രയ്ക്ക് വേണ്ടി പണംമുടക്കുന്നത്.

സലിം കുമാര്‍, ഇന്നസെന്റ്, ലാലു അലക്‌സ്, ഹരിശ്രീ അശോകന്‍ തുടങ്ങിയവരും അണിനിരക്കുന്ന ചിത്രം 2012 ഫെബ്രുവരിയില്‍ തിയറ്ററുകളിലെത്തും.

English summary
Kanika and Lakshmi Rai are confirmed as leading ladies of Mammootty starrer, Lal directorial film 'Cobra'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam