»   » ഓണം-ഈദ്; ചാക്കോച്ചന് ഡബിള്‍ ധമാക്ക

ഓണം-ഈദ്; ചാക്കോച്ചന് ഡബിള്‍ ധമാക്ക

Posted By:
Subscribe to Filmibeat Malayalam
Kunjacko Boban
മമ്മി ആന്റ് മി എന്ന ചിത്രത്തിലൂടെ ഇമേജ് മാറ്റി തിരിച്ചുവന്ന കുഞ്ചാക്കോ ബോബന്‍ ഏറ്റവും ഡിമാന്റുള്ള യുവതാരങ്ങളിലൊരാളാണിപ്പോള്‍. എല്‍സമ്മ എന്ന ആണ്‍കുട്ടി, സകുടുംബം ശ്യാമള, ട്രാഫിക് തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനമാണ് കുഞ്ചാക്കോയുടെ ഡിമാന്റ് കൂട്ടിയത്.

സീനിയേഴ്‌സ് എന്ന ചിത്രത്തിന്റെ വിജയത്തോടെ കുഞ്ചാക്കോ മലയാളചലച്ചിത്രത്തിന്റെ അവിഭാജ്യഘടകമാണെന്ന അവസ്ഥവന്നിരിക്കുന്നു. എല്ലാം കൊണ്ടും കരിയറിലെ ഏറ്റവും നല്ല സമയം ആസ്വദിക്കുന്ന ചാക്കോച്ചന് ഓണത്തിന് ഡബിള്‍ ധമാക്കയാണ്.

ഈദ്്-ഓണം സീസണില്‍ ചാക്കോച്ചന്റെ രണ്ട് ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്. ഇതില്‍ ഒന്ന് ജോഷിയുടെ സെവന്‍സ് എന്ന ചിത്രമാണ്. ഇത് ഓഗസ്റ്റ് 31ന് തീയേറ്ററുകളിലെത്തും. ചാക്കോച്ചനെക്കൂടാതെ ആസിഫ് അലി, വിനീത് കുമാര്‍, രജത് മേനോന്‍ തുടങ്ങി ഒട്ടേറെ യുവതാരങ്ങള്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഭാമ, റീമ കല്ലിങ്കല്‍, നദിയ മൊയ്തു എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്ന പ്രധാനനടിമാര്‍.

രണ്ടാമത്തെച്ചിത്രം ഡോക്ടര്‍ ലവ് ആണ്. കെ ബിജുവിന്റെ ഈ ചിത്രം തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തില്‍ ഭാവന, അനന്യ, വിദ്യ ഉണ്ണി തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തുന്ന നായികമാര്‍, ഓണച്ചിത്രമായി സെപ്റ്റംബര്‍ 9നാണ് ഡോക്ടര്‍ ലവ് റിലീസിനെത്തുക.

English summary
Young romantic hero Kunchacko Boban who come back into track with many hits like Mummy and Me, Gulmaal, Elsamma Ann Kutty, Sakudumbam Syamala,Traffic Seniors is now flooded with lots of interesting offers. After.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more