»   » പൃഥ്വിക്കൊപ്പം ചാക്കോച്ചനും പഞ്ചാബിലേക്ക്

പൃഥ്വിക്കൊപ്പം ചാക്കോച്ചനും പഞ്ചാബിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Kunchacko Boban
പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മല്ലു സിങിലേക്ക് റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബനും. മള്‍ട്ടിസ്റ്റാര്‍ സിനിമകളിലൂടെ കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിയ്ക്കുന്ന തന്ത്രം രണ്ട് തവണ പയറ്റി വിജയിച്ച വൈശാഖ് പുതിയ ചിത്രത്തിലും വിജയഫോര്‍മുല ആവര്‍ത്തിയ്ക്കുകയാണ്.

2010ല്‍ പൃഥ്വിയുടെ നമ്പര്‍വണ്‍ ഹിറ്റായ പോക്കിരി രാജ സംവിധാനം ചെയ്തുകൊണ്ടാണ് വൈശാഖ് അരങ്ങേറിയത്. മമ്മൂട്ടിയും കൂടി നായകനായെത്തിയ ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയും ചെയ്തു.

ഈ വര്‍ഷത്തെ ആദ്യ മെഗാഹിറ്റായ സീനിയേഴ്‌സും മള്‍ട്ടിസ്റ്റാര്‍ ഫോര്‍മുലയിലാണ് തിയറ്ററുകളിലെത്തിയത്. ജയറാമിനും ബിജു മേനോനും ഒപ്പം സീനിയേഴ്‌സിലെ നായകനും വില്ലനുമായി തകര്‍ത്തഭിനയിച്ച കുഞ്ചാക്കോയെ മല്ലു സിങിലും സഹകരിപ്പിയ്ക്കാനാണ് സംവിധായകന്റെ തീരുമാനം.

സേതു തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ തന്നെ പഞ്ചാബില്‍ ആരംഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്റോ ജോസഫ് നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ റിലീസ് ഏറ്റെടുത്തിരിയ്ക്കുന്നത് പ്ലേഹൗസ് റിലീസാണ്.

English summary
Prithviraj and Kunchakko Boban combines with Director Vysakh for "Mallu Singh". Prithvi was also a part of Vysakh's first movie 'Pokkiri Raja', which turned out to be the blockbuster of 2010. Vysakh's second film 'Seniors' was also a massive hit of 2011

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam