»   » ദുല്‍ഖറുമൊത്ത് ഉടന്‍ സിനിമയില്ല: ലിംഗുസ്വാമി

ദുല്‍ഖറുമൊത്ത് ഉടന്‍ സിനിമയില്ല: ലിംഗുസ്വാമി

Posted By:
Subscribe to Filmibeat Malayalam
Salma Dulquar
വെള്ളിത്തിരയിലെ അരങ്ങേറ്റത്തിനൊരുങ്ങുന്ന മമ്മൂട്ടിയുടെ മകന്‍ സല്‍മാന്‍ ദുല്‍ഖറുമൊത്ത് ഉടന്‍ സിനിമ ചെയ്യില്ലെന്ന് കോളിവുഡിലെ സൂപ്പര്‍ ആക്ഷന്‍ ഡയറക്ടര്‍ ലിംഗുസാമി. സല്‍മാന്‍ ദുല്‍ഖറെ നായകനാക്കി ലിംഗുസാമി സിനിമ ചെയ്യാനൊരുങ്ങുന്നുവെന്ന് ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ് ഈ വിശദീകരണം.

കുറെനാള്‍ മുമ്പ് മമ്മൂട്ടിയും താനും ഇങ്ങനെയൊരു സിനിമയെപ്പറ്റി ആലോചന നടന്നിരുന്നു. എന്നാലത് നടന്നില്ല. ഇപ്പോള്‍ മാധവന്‍-ആര്യ എന്നിവരെ നായകരാക്കി വേട്ടൈ ഒരുക്കുന്നതിന്റെ തിരക്കിലാണ് ലിംഗുസാമി. ഇതിന് ശേഷം വേട്ടൈയുടെ ബോളിവുഡ് റീമേക്കും സംവിധായകന്റെ പരിഗണനയിലുണ്ട്. ആദ്യചിത്രമായ സെക്കന്റ് ഷോ പൂര്‍ത്തിയാക്കും മുമ്പ് അന്‍വര്‍ റഷീദിന്റെ സിനിമയിലേക്കും ദുല്‍ഖര്‍ കരാര്‍ ചെയ്യപ്പെട്ടിരിയ്ക്കുകയാണ്. ഇങ്ങനെ രണ്ട് പേരും തിരക്കുകളില്‍ മുഴുകിയിരിക്കുന്നതിനാല്‍ ദുല്‍ഖര്‍-ലിംഗുസാമി പ്രൊജക്ട് അടുത്തൊന്നും നടക്കില്ലെന്ന് ഉറപ്പാണ്.

ദുല്‍ഖറുമൊത്ത് ഭാവിയില്‍ ഒരുമിച്ച സിനിമ ചെയ്യുന്ന കാര്യം പക്ഷേ ലിംഗുസാമി തള്ളിക്കളയുന്നില്ല. ദുല്‍ഖറുമൊത്ത് ഞാനൊരു സിനിമ ചെയ്‌തേക്കാം. എന്നാലത് സമീപഭാവിയിലൊന്നുമില്ല-ലിംഗുസാമി വ്യക്തമാക്കി.

English summary
While certain sections of the media have reported that director Lingusamy is planning to introduce Mammootty's son, Dulquar Salman in Tamil, the director clarifies that he has no immediate plans to direct the star kid.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam