»   » ഓംപ്രകാശിന്റെ കഥയുമായി മേജര്‍

ഓംപ്രകാശിന്റെ കഥയുമായി മേജര്‍

Posted By:
Subscribe to Filmibeat Malayalam
Major Ravi
പട്ടാള പടങ്ങളിലൂടെ ചലച്ചിത്ര ലോകത്ത്‌ വെന്നിക്കൊടി നാട്ടിയ മേജര്‍ രവി പുതിയ ചിത്രത്തെക്കുറിച്ചാലോചിയ്‌ക്കുന്നു. പോള്‍ മുത്തൂറ്റ്‌ വധക്കേസില്‍ അറസ്‌റ്റിലായ ഓംപ്രകാശിന്റെ ജീവിതം സിനിമയാക്കാനായി മേജര്‍ ഒരുങ്ങുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍.

കുപ്രസിദ്ധിയാര്‍ജ്ജിച്ച ഈ ഗുണ്ടാത്തലവന്റെ കഥ അതേപടി വെള്ളിത്തിരയിലേക്ക്‌ പകര്‍ത്താനുള്ള സാധ്യതകളാണ്‌ സംവിധായകന്‍ ശ്രമിക്കുന്നതത്രേ. എന്നാല്‍ പതിവ്‌ സിനിമകളിലെപ്പോലെ ഗുണ്ടായിസത്തെ മഹത്വവത്‌ക്കരിയ്‌ക്കുന്നതിന്‌ പകരം ഇതിന്‌ പിന്നിലുള്ള സത്യങ്ങളായിരിക്കും സിനിമയിലൂടെ അവതരിപ്പിയ്‌ക്കുക. ഒരു സാധാരണ മനുഷ്യന്‍ എങ്ങനെയാണ് ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക്‌ എത്തിപ്പെടുന്നത്‌ എന്ന തരത്തിലായിരിക്കും ചിത്രത്തിന്റെ പ്രമേയമെന്നറിയുന്നു.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

ആരാണ്‌ ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിയ്‌ക്കുകയെന്ന കാര്യമൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. അര്‍ജ്ജുന്‍ നായകനായ മെയ്‌ക്കണ്ണിന്‌ ശേഷം പൃഥ്വിയെ നായകനാക്കി മാടന്‍കൊല്ലി എന്നൊരു ചിത്രം മേജര്‍ രവി അനൗണ്‍സ്‌ ചെയ്‌തിട്ടുണ്ട്‌. ഇതിന്‌ ശേഷമായിരിക്കും ഗുണ്ടാത്തലവന്‍മാരുടെ ജീവിതത്തിലെ ആക്ഷന്‍ കട്ടുകള്‍ക്ക്‌ പിന്നാലെ മേജര്‍ നീങ്ങുക.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam