»   » 2010 ചലച്ചിത്രം - നല്ലതും ചീത്തയും തിരഞ്ഞെടുക്കൂ

2010 ചലച്ചിത്രം - നല്ലതും ചീത്തയും തിരഞ്ഞെടുക്കൂ

Subscribe to Filmibeat Malayalam
Year 2010 Movie Poll
2010ലെ മലയാള സിനിമയുടെ ബാലന്‍സ് ഷീറ്റിലും പതിവു പോലെ നഷ്ടക്കണക്കുകള്‍ മാത്രമാണ് ബാക്കിയാവുന്നത്. എണ്‍പത്തിയെട്ട് മലയാള ചിത്രങ്ങളും എട്ട് ഡബ്ബിങ് സിനിമകളും തിയറ്ററുകളിലെത്തിയിട്ടും വിജയം അവകാശപ്പെടാവുന്നത് വിരലിലെണ്ണാന്‍ മാത്രമേയുള്ളൂ.

തട്ടിക്കൂട്ട് സിനിമകള്‍ക്കിടയിലും ശിക്കാറും പ്രാഞ്ചിയേട്ടനും മമ്മി ആന്റ് മീയും പോലുള്ള സിനിമകള്‍ പ്രേക്ഷകര്‍ക്ക് ആശ്വാസമായി. ഒട്ടേറെ പുതുമുഖങ്ങള്‍ 2010 ല്‍ അരങ്ങേറി. പൃഥ്വിയും കുഞ്ചാക്കോ ബോബനും ദിലിപുമൊക്കെ സജീവമായി രംഗത്തുണ്ടായിരുന്നു. എങ്കിലും സൂപ്പര്‍താരവാഴ്ച മലയാളത്തില്‍ ഇപ്പോഴും തുടരുകയാണോ? മലര്‍വാടി ആര്‍ട്സ് ക്ലബ്, അപൂര്‍വരാഗം എന്നിങ്ങനെയുള്ള പരീഷണങ്ങള്‍ ഇവിടെ ഉണ്ടായെങ്കിലും ഒരു തരംഗമായി മാറ്റാന്‍ സംവിധായകര്‍ക്കും തിരക്കഥാകൃത്തുക്കള്‍ക്കും കഴിഞ്ഞില്ല.

പോയ വര്‍ഷത്തിലെ മലയാള സിനിമയിലെ ശ്രദ്ധിയ്ക്കപ്പെട്ട ചില ചിത്രങ്ങളും ചലച്ചിത്രകാരന്മാരെയുമാണ് താഴെ നല്‍കിയിരിക്കുന്നത്. ഇവരില്‍ നിന്ന് ഏറ്റവും മികച്ചവയെ വായനക്കാര്‍ക്ക് തിരഞ്ഞെടുക്കാം.

മികച്ചത് മാത്രമല്ല മോശം സൃഷ്ടികളും മലയാളത്തില്‍ ഏറെയുണ്ടായിട്ടുണ്ട്. അവയും നിങ്ങള്‍ക്ക് തീരുമാനിയ്ക്കാം. വലിയ പ്രതീക്ഷയോടെ എത്തി പ്രേക്ഷകരെ നിരാശപ്പെടുത്തിയത് ആരൊക്കോ / ഏതൊക്കെ?Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam