»   » മമ്മൂട്ടി അവാര്‍ഡിന് അര്‍ഹനല്ല: വിനയന്‍

മമ്മൂട്ടി അവാര്‍ഡിന് അര്‍ഹനല്ല: വിനയന്‍

Posted By:
Subscribe to Filmibeat Malayalam
Mammootty
മമ്മൂട്ടിക്കെതിരെ സംവിധായകന്‍ വിനയന്‍ വീണ്ടും ശബ്ദമുയര്‍ത്തുന്നു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിയ്ക്കാന്‍ മമ്മൂട്ടിയെ പോലുള്ള താരങ്ങള്‍ അര്‍ഹരല്ലെന്ന് വിനയന്‍. മമ്മൂട്ടിക്ക് ഭരത് അവാര്‍ഡും പത്മഭൂഷണുമൊക്കെ എങ്ങനെ കിട്ടിയെന്നത് ഗവേഷണം നടത്തി കണ്ടുപിടിക്കേണ്ട കാര്യമാണെന്നും വിനയന്‍ പരിഹസിച്ചു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനയന്‍ മമ്മൂട്ടിക്കെതിരെ തുറന്നടിച്ചത്.

തന്റെ പുതിയ ചിത്രമായ യക്ഷിയും ഞാനും എന്ന സിനിമയിലും പാട്ടു പരസ്യങ്ങളും കൈരളി ചാനലില്‍ വരരുതെന്ന് മമ്മൂട്ടി നിര്‍ദ്ദേശം നല്‍കിയെന്ന് വിനയന്‍ ആരോപിച്ചു. ഇത്ര തരം താണ കളികള്‍ നടത്തുന്ന മമ്മൂട്ടിയ്ക്ക് എങ്ങനെ ഭരതും പത്മഭൂഷണും കിട്ടിയതെന്ന് ഗവേഷണം നടത്തണം. കൈരളി ചാനല്‍ വെച്ച് മമ്മൂട്ടി തന്നെ പരമാവധി ദ്രോഹിച്ചിട്ടുണ്ട്.

യക്ഷിയും ഞാനും സിനിമയുടെ ചാനല്‍ പ്രമോഷന്‍ പരിപാടി മമ്മൂട്ടി ഇടപെട്ട് തടഞ്ഞിരുന്നു. അത്ര മോശം സിനിമയാണോ യക്ഷിയും ഞാനും. മമ്മൂട്ടിയുടെ പല സിനിമകളേക്കളും നല്ലതാണ് ആ ചിത്രം. ഇങ്ങേര് കൊമ്പ് വെച്ച സിനിമ കണ്ട് രോമാഞ്ചം കൊള്ളുന്നവരാണല്ലോ മലയാളികളെന്നും വിനയന്‍ പറഞ്ഞു.

സൂപ്പറുകളില്‍ ഏറ്റവും പ്രശ്‌നക്കാരനാണ് മമ്മൂട്ടി. അങ്ങേര്‍ക്കുള്ള ഈഗോ ഇവിടെ വേറെയാര്‍ക്കുമില്ല. മമ്മൂട്ടി വരുമ്പോള്‍ സെറ്റിലുള്ളവര്‍ എഴുന്നേറ്റ് ബഹുമാനിച്ചില്ലെങ്കില്‍ അവര്‍ പിന്നെ അവിടെയുണ്ടാകില്ലെന്നും വിനയന്‍ പറഞ്ഞു.

മമ്മൂട്ടിയുമായി സൗഹൃദമുണ്ടായിരുന്ന കാലത്ത് അദ്ദേഹത്തെ നായകനാക്കി രണ്ട് സിനിമകള്‍ സംവിധാനം ചെയ്തയാളാണ് വിനയന്‍. രാക്ഷസരാജാവും ദാദാസാഹിബും. രണ്ടും ബോക്‌സ് ഓഫീസ് ദുരന്തങ്ങളായി മാറിയെന്നതാണ് സത്യം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam