»   » മേല്‍വിലാസം 29ന്

മേല്‍വിലാസം 29ന്

Posted By:
Subscribe to Filmibeat Malayalam
Suresh Gopi
സുരേഷ് ഗോപി നായകനാവുന്ന മേല്‍വിലാസം ഏപ്രില്‍ 29ന് തിയറ്ററുകളിലേക്ക്. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ പ്രശസ്ത നാടകമായ മേല്‍വിലാസം ഉപജീവിച്ച് ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത് നവാഗതനായ രാം മാധവാണ്. സൂര്യ കൃഷ്ണമൂര്‍ത്തി തന്നെയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്.

ഒരു പട്ടാളക്കോടതിയുടെയും അവിടെ നടക്കുന്ന കോര്‍ട്ട് മാര്‍ഷലിന്റെയും പശ്ചാത്തലത്തിലാണ് മേല്‍വിലാസം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തില്‍ തമിഴ് നടനും സംവിധായകനുമായ പാര്‍ഥിപനുമെത്തുന്നു.

കക്ക രവി, തലൈവാസല്‍ വിജയ്, കൃഷ്ണ കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന നടന്‍മാര്‍. മാര്‍ക്ക് മൂവീസിന്റെ ബാനറില്‍ മുഹമ്മദ് സലീമും എം രാജേന്ദ്രനും ചേര്‍ന്ന് നിര്‍മിച്ച ചിത്രം അമ്പതോളം തിയറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്.

English summary
The movie based on Soorya Krishnamoorthy's famous play 'Melvilasam' will get to theatres by the 29th of this month. Featuring SureshGopi and Paarthipan in the lead roles, the movie based on a court martial will get to 50 theatres

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam