»   » മോഹന്‍ലാല്‍ കാസനോവയില്‍ നിന്നും കര്‍ഷകനിലേക്ക്‌

മോഹന്‍ലാല്‍ കാസനോവയില്‍ നിന്നും കര്‍ഷകനിലേക്ക്‌

Subscribe to Filmibeat Malayalam
Mohanlal
കാസനോവയുടെ നിര്‍മാണത്തില്‍ നിന്നും കോണ്‍ഫിഡന്റ്‌ ഗ്രൂപ്പ്‌ പിന്‍മാറിയതോടെ സംവിധായകനായിരുന്ന റോഷന്‍ ആന്‍ഡ്രൂസ്‌ പുതിയ ലാല്‍ ചിത്രത്തിന്റെ പണിപ്പുരയിലേക്ക്‌ കടക്കുന്നു.

കാസനോവയായി മാറി പ്രണയത്തിന്റെ മധുരം പകരാനൊരുങ്ങിയ മോഹന്‍ലാല്‍ പുതിയ ചിത്രത്തില്‍ കര്‍ഷക മാഹാത്മ്യമാണ് പറയുന്നത്‌.

ക്ലാസ്‌മേറ്റ്‌സ്‌ ഫെയിം ജെയിംസ്‌ ആല്‍ബര്‍ട്ടിന്റെ തിരക്കഥയില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ജൂണില്‍ തുടങ്ങിയേക്കും. കമല്‍ഹാസനും മോഹന്‍ലാലും ഒന്നിയ്‌ക്കുന്ന ഉന്നൈ പോല്‍ ഒരുവന്റെ ഷൂട്ടിംഗിന്‌ ശേഷം പുതിയ ചിത്രത്തിന്റെ വര്‍ക്കുകളാരംഭിയ്‌ക്കാനാണ്‌ റോഷന്‍ ആന്‍ഡ്രൂസ്‌ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

സിറിയന്‍ ക്രിസ്‌ത്യാനിയായ മാത്തച്ചന്‍ എന്ന കര്‍ഷകന്റെ വേഷമാണ്‌ മോഹന്‍ലാല്‍ പുതിയ ചിത്രത്തില്‍ അവതരിപ്പിയ്‌ക്കുക. ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ ജെയിംസ്‌ ആല്‍ബര്‍ട്ട്‌ പൂര്‍ത്തിയാക്കി വരികയാണ്‌.

കോടികള്‍ മുടക്കി വിയന്നയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ചിത്രീകരിയ്‌ക്കാന്‍ ഉദ്ദേശിച്ച കാസനോവ ലാലിന്റെ ഇപ്പോഴത്തെ വിപണി മൂല്യമനുസരിച്ച്‌ ലാഭം നേടിത്തരുമോയെന്ന ആശങ്കയാണ്‌ നിര്‍മാതാക്കളുടെ പിന്‍മാറ്റത്തിന്‌ കാരണമായി പറയുന്നത്‌. സാഗര്‍ ഏലിയാസ്‌ ജാക്കിയുടെ ബോക്‌സ്‌ ഓഫീസ്‌ പ്രകടനം കണക്കിലെടുത്താണ്‌ നിര്‍മാതാക്കള്‍ ഇത്തരമൊരു തീരുമാനം എടുത്തതെന്നും സൂചനകളുണ്ട്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam