»   » മോഹന്‍ലാല്‍ രാജ്യസഭയിലേക്ക്‌?

മോഹന്‍ലാല്‍ രാജ്യസഭയിലേക്ക്‌?

Posted By:
Subscribe to Filmibeat Malayalam
Lal
ലഫ്‌റ്റനന്റ്‌ കേണല്‍ പദവിയിലൂടെ മലയാളിയുടെ അഭിമാനം വാനോളമുയര്‍ത്തിയ മോഹന്‍ലാല്‍ കൂടുതല്‍ ഉയരങ്ങളിലേക്ക്‌ നീങ്ങുകയാണോ? ഇന്ത്യയിലെ പ്രമുഖ നടന്‍മാരിലൊരാളായ മോഹന്‍ലാലിനെ രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ്‌ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

വ്യത്യസ്‌ത മേഖലകളില്‍ കഴിവ്‌ തെളിയിച്ച പ്രഗല്‌ഭരായ 12 വ്യക്തികളെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള അധികാരം രാഷ്ട്രപതിയ്‌ക്കുണ്ട്‌. 40 വര്‍ഷം മുമ്പ്‌ ഇത്തരത്തില്‍ രാജ്യസഭയിലെത്തിയ മഹാകവി ജി ശങ്കരക്കുറുപ്പിന്‌ ശേഷം മറ്റൊരു മലയാളിയെയും ഇതു പോലൊരു അവസരം തേടിയെത്തിയിട്ടില്ല.

ഇപ്പോള്‍ രാജ്യസഭയിലെ ഏഴ്‌ നോമിനേറ്റഡ്‌ അംഗങ്ങളുടെ കാലാവധി അവസാനിയ്‌ക്കുകയാണ്‌. പുതുതായി ഏഴു പേരെ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുമ്പോള്‍ ഇത്തവണ കേരളത്തിനും അര്‍ഹമായ പരിഗണന ലഭിയ്‌ക്കുമെന്നാണ്‌ സൂചന.

അങ്ങനെയൊരു നീക്കമുണ്ടായാല്‍ ദേശീയ പുരസ്‌ക്കാരങ്ങള്‍, പത്മശ്രീ, ലഫ്‌റ്റനന്റ്‌ കേണല്‍ പദവി എന്നിങ്ങനെ ഒട്ടേറെ ബഹുമതികള്‍ സ്വന്തമാക്കുകയും കലാ-സാംസ്‌ക്കാരിക മേഖലകളിലെ നിറസാന്നിധ്യവുമായ ലാലിനെ ലാരാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ സാധ്യതയേറെയാണെന്ന്‌ ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു. അതേ സമയം മമ്മൂട്ടി, അടൂര്‍ ഗോപാലകൃഷ്‌ണന്‍, എംടി, ഒഎന്‍വി തുടങ്ങിയ പ്രമുഖരും രാജ്യസഭാംഗമായി പരിഗണിയ്‌ക്കപ്പെടുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam