»   » ലാലിന്റെ ഭ്രമരം തുടങ്ങുന്നു

ലാലിന്റെ ഭ്രമരം തുടങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Mohanlal
മലയാള സിനിമക്ക്‌ നവ്യാനുഭവം പകര്‍ന്ന തന്മാത്രയ്‌ക്ക്‌ ശേഷം മോഹന്‍ലാലും ബ്ലെസിയും ഒരുമിക്കുന്ന ഭ്രമരം തുടങ്ങുന്നു. തന്മാത്രയില്‍ ലാല്‍ ജീവന്‍ പകര്‍ന്ന രമേശന്‍ നായരെക്കാള്‍ വ്യത്യസ്‌തതയും അതിനെക്കാളേറെ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന കഥാപാത്രത്തെയാണ്‌ ചിത്രത്തില്‍ ലാല്‍ അവതരിപ്പിയ്‌ക്കുന്നത്‌.

ഭ്രമരം പുതിയൊരു ചലച്ചിത്ര കാഴ്‌ചയായിരിക്കും പ്രേക്ഷകന്‌ സമ്മാനിയ്‌ക്കുക. ഈ സിനിമയ്‌ക്ക്‌ ഇതിലും നല്ലൊരു പേര്‌ കിട്ടില്ല. ഭ്രമരം എന്ന വാക്കിന്‌ വണ്ട്‌ എന്നാണര്‍ത്ഥമെങ്കിലും കുറച്ച്‌ കൂടി വിശാലമായി പറഞ്ഞാല്‍ ഒരിടത്തും സ്ഥിരമായി നില്‌ക്കാതെ ചുറ്റിത്തിരിയുന്നവന്‍ എന്നാണര്‍ത്ഥം. ചിത്രത്തില്‍ ലാല്‍ അവതരിപ്പിയ്‌ക്കുന്നതും ഇത്തരമൊരു കഥാപാത്രത്തെ തന്നെയാണ്‌. സംവിധായകന്‍ ബ്ലെസി പറയുന്നു.

നമുക്ക്‌ പരിചിതമായ അവസ്ഥയില്‍ ജീവിയ്‌ക്കുന്ന സാധാരണക്കാരനായൊരു മനുഷ്യന്‍, പണവും വിദ്യാഭ്യാസവുമില്ല. ആര്‍ക്കും പെട്ടെന്ന്‌ പിടികിട്ടാത്തതാണ്‌ അയാളുടെ സ്വഭാവം. പലപ്പോഴും പലതരത്തിലുള്ള സ്വഭാവമായിരിക്കും അയാള്‍ക്കുള്ളത്‌. സ്ഥിരമായ ഒരു പേര്‌ പോലും അയാള്‍ക്കില്ല. ഈയൊരു സ്വഭാവ സവിശേഷതകളുള്ള കഥാപാത്രത്തെയാണ്‌ ഭ്രമരത്തില്‍ ലാല്‍ അവതരിപ്പിയ്‌ക്കുന്നത്‌.

തെന്നിന്ത്യയിലെ പ്രമുഖ നടിയായ ഭൂമികയാണ്‌ ഭ്രമരത്തില്‍ ലാലിന്റെ നായികയായെത്തുന്നത്‌. സുരേഷ്‌ മേനോന്‍, മദന്‍ബാബു, മുരളീകൃഷ്‌ണ, ബേബി നിവേദിത, എന്നിവരാണ്‌ മറ്റ്‌ പ്രധാന അഭിനേതാക്കള്‍ യവ്വൊന്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ രാജു മല്യത്തും സുള്‍ഫിക്കറും ചേര്‍ന്ന്‌ നിര്‍മ്മിയ്‌ക്കുന്ന ചിത്രം മാക്‌സ്‌ ലാബ്‌ പ്രദര്‍ശനത്തിനെത്തിയ്‌ക്കും

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam