»   » ബോക്‌സ് ഓഫീസില്‍ കുട്ടിച്ചാത്തന്‍ തരംഗം

ബോക്‌സ് ഓഫീസില്‍ കുട്ടിച്ചാത്തന്‍ തരംഗം

Posted By:
Subscribe to Filmibeat Malayalam
My Dear Kuttichathan
പഴകുന്തോറും വീര്യമേറുന്ന വീഞ്ഞിനെപ്പോലെയാണ് നമ്മുടെ കുട്ടിച്ചാത്തന്‍ സിനിമയുടെ കാര്യം.നവോദയയുടെ പൊന്‍മുട്ടയിടുന്ന താറാവായും വേണമെങ്കില്‍ മൈഡിയര്‍ കുട്ടിച്ചാത്തനെ വിശേഷിപ്പിയ്ക്കാം. 1984ല്‍ റിലീസ് ചെയ്ത ഇന്ത്യയിലെ പ്രഥമ 3ഡി ചിത്രം അന്നേ വമ്പന്‍ ഹിറ്റായിരുന്നു. 1997ല്‍ ചെറിയ കൂട്ടിച്ചേര്‍ക്കലോടെ ഛോട്ടാ ചാത്തന്‍ എന്ന പേരില്‍ ഹിന്ദി വേഷര്‍ഷന്‍ പുറത്തിറക്കിയപ്പോഴും വിജയം ആവര്‍ത്തിച്ചു.

ഏറ്റവുമവസാനം പ്രകാശ് രാജും സന്താനവും പോലുള്ള താരങ്ങളെ കൂടി ചേര്‍ത്ത് പുതിയ രംഗങ്ങള്‍ ചിത്രീകരിച്ച കുട്ടിച്ചാത്തിന്റെ പുത്തന്‍ ഡിജിറ്റല്‍ പതിപ്പും വിജയം ചരിത്രം ആവര്‍ത്തിയ്ക്കുകയാണ്. തമിഴില്‍ ഛോട്ടാ ചാത്തന്‍ എന്ന പേരില്‍ റിലീസ് ചെയ്ത ചിത്രം 27 വര്‍ഷത്തിന് ശേഷം ഈ ഓണക്കാലത്ത് സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് പ്രദര്‍ശനത്തിനെത്തിച്ചത്..

3ഡി സിനിമാപ്രദര്‍ശന സൗകര്യമുള്ള തിയറ്ററുകള്‍ കുറവായതിനാല്‍ കുട്ടിച്ചാത്തന്റെ 3ഡി ഡിജിറ്റല്‍ പതിപ്പ് കേരളത്തിലെ ചില തിരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തത്. എന്നാല്‍ സിനിമാരംഗത്തെയാകെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഈ ഓണക്കാലത്തെ ഏറ്റവും ലാഭം കൊയ്യുന്ന ചിത്രമായി കുട്ടിച്ചാത്തന്‍ മാറുകയാണ്.

വെറും 15 കേന്ദ്രങ്ങളില്‍ നിന്നായി രണ്ടാഴ്ച കൊണ്ട് 1.33 കോടി രൂപയാണ് കുട്ടിച്ചാത്തന്‍ വാരിയത്. മറ്റ് 85 കേന്ദ്രങ്ങളിലെ കണക്കുകള്‍ കൂടി ചേരുമ്പോള്‍ കളക്ഷന്‍ 2.5 കോടി രൂപ കവിയുമത്രേ. ഒരു പുതിയ ചിത്രത്തിനല്ല, ഒരു പഴയ ചിത്രത്തിന്റെ മൂന്നാം റിലീസിങിലാണ് ഈ നേട്ടമെന്നതാണ് ശ്രദ്ധേയം.

English summary
It has surprised the trade in Kerala as My Dear Kuttichathan has become a bigger hit than all other films released during the Ramzan-Onam 2011 season!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam