»   » ഒമാന്‍ സിനിമയിലെ മലയാളി സാന്നിധ്യം ശക്തം

ഒമാന്‍ സിനിമയിലെ മലയാളി സാന്നിധ്യം ശക്തം

Posted By:
Subscribe to Filmibeat Malayalam
Film- Reel
ഒമാനില്‍ നിന്നും പുറത്തിറങ്ങാന്‍ പോകുന്ന രണ്ടാമത് മുഴുനീള ചലച്ചിത്രമാണ് അസീല്‍. ഇബ്രയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ മുക്കാല്‍ പങ്കും മലയാളികളാണ്.

അസീലിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ സുധാഷ മലയാളിയാണ്. അസ്സോസിയേറ്റ് ഡയറക്ടറാവട്ടെ കമലിന്റേയും ലാല്‍ ജോസിന്റേയുമൊക്കെ അസ്സോസ്സിയേറ്റായ് പ്രവര്‍ത്തിക്കുന്ന സലാം പാലപ്പെട്ടിയാണ്. ഒമാനിലെ ഒരുള്‍ഗ്രാമത്തില്‍ ജീവിക്കുന്ന എട്ടുവയസ്സുകാരനായ അസീലാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം.

പ്രകൃതിയില്‍ മണ്ണും മനുഷ്യനും മൃഗങ്ങളും തമ്മില്‍ ഐക്യപ്പെട്ടു ജീവിക്കുന്ന പ്രമേയമാണ് ചിത്രത്തിലൂടെ യഥാര്‍ഥ്യമാക്കുന്നത്. ഒമാനിലെ ചലച്ചിത്ര പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം മലയാളസിനിമയിലെ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സിനിമ ചെയ്യുന്നത് എന്തുകൊണ്ടും ഗുണകരമാവുകയാണ്.

താരതമ്യേന കുറഞ്ഞ പ്രതിഫലം, ചുരുങ്ങിയ സമയം, കൂടുതല്‍ കഴിവുപ്രകടമാക്കുന്ന പ്രവര്‍ത്തനശൈലി ഇതൊക്കെ ഒമാന്‍ സിനിമക്കരെ മലയാളത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. ഛായാഗ്രഹകനായ് പ്രവര്‍ത്തിക്കുന്നത് അനില്‍ ഗോപിനാഥാണ്. എഡിറ്റിംഗ് ഡോക്ടര്‍ രാജബാലകൃഷ്ണന്‍.

കലാസംവിധാനം ബെനിത്, സൗണ്ട് റിക്കോര്‍ഡിസ്‌റ് ജെയ്ഫല്‍, ചമയം ഹക്കീം, അസ്സോസ്സിയേറ്റ് ക്യാമറമാനും സംവിധാനസഹായികളും മലയാളത്തില്‍ നിന്നുതന്നെ. പരിചയമില്ലാത്ത ഭൂപ്രകൃതിയും പുതിയ സാഹചര്യങ്ങും മലയാളത്തിലെ സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് വേറിട്ട അനുഭവമായിരിക്കും.

ഡിസംബര്‍ 14 ന് ചിത്രീകരണമാരംഭിച്ച അസീല്‍ മാര്‍ച്ചില്‍ നടക്കുന്ന മസ്‌ക്കത്ത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. വളരെ ചുരുക്കം ചിത്രങ്ങള്‍ മാത്രം ഇറങ്ങുന്ന ഇത്തരം മേഖലകളിനിന്നുള്ള സിനിമകള്‍ നല്ല നിലവാരം പുലര്‍ത്തുകയും അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ മികച്ച അഭിപ്രായം നേടുകയും ചെയ്യാറുണ്ട്.

ഒരുപാട് പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് ഇത്തരം നല്ല സിനിമകള്‍ ഉണ്ടാവുന്നത് എന്നതും ശ്രേദ്ധയമാണ്.

English summary
Malayali artist working for a Oman film. Salam Palappetti, who were worked with director Kamal and Lal Jose is working as the creative director of this movie named azees

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam