»   » യന്തിരന്‍ : ശങ്കറിനെ പൊലീസ് ചോദ്യം ചെയ്യും

യന്തിരന്‍ : ശങ്കറിനെ പൊലീസ് ചോദ്യം ചെയ്യും

Posted By:
Subscribe to Filmibeat Malayalam
Shankar
കോളിവുഡില്‍ വന്‍വിജയം നേടിയ യന്തിരന്‍ മോഷണമാണെന്ന പരാതിയില്‍ മേല്‍ സംവിധായകന്‍ ശങ്കറിനെ പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നു.

എഴുത്തുകാരയ അമുദ തമിഴാനന്ദന്‍, അര്‍നിക എന്നിവരാണ് യന്തിരന്‍ തങ്ങളുടെ കഥകളുടെ മോഷണമാണെന്ന പരാതിയുമായി രംഗത്തെത്തിയിരുന്നത്. പരാതിയിന്‍ മേല്‍ കേസെടുത്ത തമിഴ്‌നാട് സിബി സിഐഡി പൊലീസ് ശങ്കറിന് നോട്ടീസ് അയച്ചിട്ടുണ്ട്. തിങ്കളാഴ്ച ചൊവ്വാഴ്ചയോ ശങ്കറിനെ ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്തരിച്ച എഴുത്തുകാരന്‍സുജാതയുടെ എന്‍ ഇനിയ യന്തിര എന്ന കഥയാണ് യന്തിരന്റെ പശ്ചാത്തലമാക്കിയതെന്ന് ശങ്കര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. ഈ കഥയില്‍ ചില മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയാണ് യന്തിരന്‍ പൂര്‍ത്തിയാക്കിയതെന്നും സംവിധാകന്‍ നേരത്തെ വിശദീകരിച്ചിരുന്നു.

രജനിയും ഐശ്വര്യ റായിയും ഒന്നിച്ച യന്തിരന്‍ തമിഴ്‌നാട്ടിലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കാര്‍ഡുകളും ഭേദിച്ചിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam