»   » പ്രഭുദേവയും നയന്‍സും സൂപ്പര്‍ജോഡികള്‍

പ്രഭുദേവയും നയന്‍സും സൂപ്പര്‍ജോഡികള്‍

Posted By:
Subscribe to Filmibeat Malayalam
Nayantara and Prabudeva
അടുത്തു തന്നെ വിവാഹം നടക്കുമെന്ന് പ്രഖ്യാപിച്ച് തെന്നിന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച പ്രഭുദേവ-നയന്‍താര ജോഡികളെ തേടി ഒരു അപൂര്‍വമായൊരു പുരസ്‌കാരം.

സൗത്ത് സിനി സ്‌കോപ്പിന്റെ ക്ലോസ് അപ് സൂപ്പര്‍ ജോഡി അവാര്‍ഡാണ് ഇരുവരെയും തേടിയെത്തിയത്. കഴിഞ്ഞ ഞായറാഴ്ച ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ ഭാവി ദമ്പതികള്‍ ഒരുമിച്ചെത്തി പുരസ്‌കാരം സ്വീകരിയ്ക്കുകയും ചെയ്തു.

വിവാദങ്ങളെയൊന്നും കൂസാതെ ഒരുമിച്ച് തന്നെയാണ് ഇരുവരും പരിപാടിക്കെത്തിയത്. അടുത്തടുത്തിരുന്ന് സദ്ദസ്സിന്റെ ആകര്‍ഷണ കേന്ദ്രമായി മാറാനും ഇവര്‍ക്ക് കഴിഞ്ഞു. ജീന്‍സും വൈറ്റ് ഷര്‍ട്ടും ധരിച്ചായിരുന്ന പ്രഭുദേവ പരിപാടിയ്‌ക്കെത്തിയത്. ചുവപ്പന്‍ സാരിയുടത്ത് നയന്‍സും മിന്നിത്തിളങ്ങി.

സൗത്ത് സ്‌ക്കോപിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് പ്രഭുദേവ പുരസ്‌കാരം സ്വീകരിച്ചത്. നയന്‍സ് എന്ത് കരുതുന്നുവെന്നറിയില്ല, എന്നാല്‍ ഇങ്ങനെയൊരു അവാര്‍ഡ് ലഭിച്ച താന്‍ ഏറെ ഭാഗ്യവാനാണെന്നും പ്രഭുദേവ പറഞ്ഞു. അധികമൊന്നും സംസാരിയ്ക്കാതിരുന്ന നയന്‍സ് പുരസ്‌കാരം ഏറെ അപ്രതീക്ഷിതമാണെന്നും സന്തോഷമുണ്ടെന്നും പറഞ്ഞുനിര്‍ത്തി.

എതിര്‍പ്പുകളെയെല്ലാം അവഗണിച്ച് ഈ വര്‍ഷാവസാനം പ്രഭുദേവ-നയന്‍സ് വിവാഹം നടക്കുമെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam