»   » വ്യാജനെതിരെ പൃഥ്വി ഉറുമി വീശുന്നു

വ്യാജനെതിരെ പൃഥ്വി ഉറുമി വീശുന്നു

Posted By:
Subscribe to Filmibeat Malayalam
Urumi
ഇന്റര്‍നെറ്റിന്റെ നീരാളിക്കുരുക്കില്‍ നിന്നും ഉറുമിയെ മോചിപ്പിയ്ക്കാനുള്ള ശ്രമങ്ങള്‍ സജീവമായി മുന്നേറുന്നു. മൂന്ന് വെബ്‌സൈറ്റുകള്‍ വഴി സിനിമയുടെ വ്യാജകോപ്പി പ്രചരിയ്ക്കുന്നത് പൊലീസ് തടഞ്ഞു. യു ട്യൂബ്, ആഷ് മാജിക്, വീഡിയോ ബിബി എന്നിവ വഴിയുള്ള പ്രചാരണമാണ് തടഞ്ഞിരിയ്ക്കുന്നത്.

കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച ഉറുമി ആറോളം പ്രമുഖ വെബ്‌സൈറ്റുകള്‍ വഴിയാണ് ഇന്റര്‍നെറ്റിലൂടെ പ്രചരിയ്ക്കുന്നത്. ഇപ്പോള്‍ മൂന്ന് വെബ്‌സൈറ്റുകള്‍ വഴി സിനിമ നെറ്റില്‍ ലഭ്യമാണ്. ഇതുവഴിയുള്ള പ്രദര്‍ശനം നിര്‍ത്തണമെന്ന് സൈബര്‍ സെല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉറുമി സിനിമ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പൃഥ്വിരാജിന്റെ ഓഗസ്റ്റ് സിനിമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമാണ് സൈബര്‍ സെല്ലില്‍ കഴിഞ്ഞദിവസം പരാതി നല്‍കിയത്.

െ്രെകംബ്രാഞ്ച് ആന്റി പൈറസി സെല്ലിന്റെ ചുമതലയുള്ള ഡിഐജി എസ് ശ്രീജിത്തിനാണ് അന്വേഷണ ചുമതല. ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ ഹൈടെക് സെല്‍ അസിസ്‌റന്റ് കമീഷണര്‍ എന്‍ വിനയകുമാറാണ് അന്വേഷിക്കുന്നത്. സൈറ്റുകളില്‍ സിനിമ അപ്ലോഡ് ചെയ്തവരുടെ വിശദ വിവരവും വെബ്‌സൈറ്റുകളില്‍ നിന്ന് സിനിമ ഡൌലോഡ് ചെയ്തവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ടെന്ന് അസിസ്റ്റന്റ് കമീഷണര്‍ അറിയിച്ചു.

English summary
Prithviraj has launched a war against film piracy, and has registered a complaint with the Cyber Cell, to crack down the culprits who have made his latest film 'Urumi' available online

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam