»   » കലണ്ടര്‍ പ്രദര്‍ശനത്തിനെത്തി

കലണ്ടര്‍ പ്രദര്‍ശനത്തിനെത്തി

Posted By:
Subscribe to Filmibeat Malayalam
Prithviraj
നടന്‍ മഹേഷ്‌ ആദ്യമായി സംവിധാകന്റെ കുപ്പായമണിഞ്ഞ ചെയ്‌ത കലണ്ടര്‍ തിയറ്ററുകളിലെത്തി. പൃഥ്വിരാജ്‌ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നവ്യാ നായരാണ്‌‌ നായിക.

കാല്‍ നൂറ്റാണ്ടിന്‌ ശേഷം സെറീന വഹാബ്‌ അഭിനയിക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകത കൂടി കലണ്ടറിനുണ്ട്‌. നവ്യാനായരുടെ അമ്മയായാണ്‌ സെറീന വഹാബ്‌ അഭിനയിച്ചിരിയ്‌ക്കുന്നത്‌.

സ്‌ത്രീ കഥാപാത്രങ്ങള്‍ക്ക്‌ പ്രധാന്യം നല്‌കി ഒരുക്കിയിരിക്കുന്ന കലണ്ടര്‍ അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ കൂടിയാണ്‌ പറയുന്നത്‌. മുകേഷ്‌, പ്രതാപ്‌ പോത്തന്‍, ജഗതി, മണിയന്‍പിള്ള രാജു, കോട്ടയം നസീര്‍, മല്ലികാ സുകുമാരന്‍ എന്നിവരാണ്‌ ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍,

ബാബു ജനാര്‍ദ്ദന്‍ തിരക്കഥയൊരുക്കിയ ചിത്രം നന്ത്യാട്ട്‌ ഫിലിംസിന്റെ ബാനറില്‍ സജി നന്ത്യാട്ടാണ്‌ നിര്‍മ്മിച്ചിരിയ്‌ക്കുന്നത്‌.

40 കേന്ദ്രങ്ങളില്‍ റിലീസ്‌ ചെയ്‌തിരിയ്‌ക്കുന്ന കലണ്ടര്‍ കഴിഞ്ഞയാഴ്‌ച പ്രദര്‍ശനത്തിനെത്തിയ്‌ക്കാനാണ്‌ തീരുമാനിച്ചിരുന്നത്‌. കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും യുഎഫ്‌ഒ, ക്യൂബ്‌ സിസ്‌റ്റം ഉപയോഗിച്ച്‌ പ്രദര്‍ശനം നടത്തുന്നത്‌ വിലക്കാന്‍ വിതരണക്കാരുടെ സംഘടന തീരുമാനി്‌ച്ചതാണ്‌ കലണ്ടറിന്റെ റീലിസ്‌ വൈകിപ്പിച്ചത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam