»   » ഷാജി ചിത്രത്തില്‍ പൃഥ്വി ത്രിബിള്‍ റോളില്‍

ഷാജി ചിത്രത്തില്‍ പൃഥ്വി ത്രിബിള്‍ റോളില്‍

Posted By:
Subscribe to Filmibeat Malayalam

രഘുപതി രാഘവ രാജാറാം.... ഗാന്ധിയുടെ പ്രിയപ്പെട്ട ഭജന ഗീതത്തിന്റെ തുടക്കമാണെന്ന്‌ ധരിച്ചെങ്കില്‍ തെറ്റി. ആക്ഷന്‍ ചിത്രങ്ങളുടെ അമരക്കാരനായ ഷാജി കൈലാസ്‌ ഒരുക്കുന്ന പുതിയ പൃഥ്വി ചിത്രത്തിന്റെ പേരാണിത്‌. എകെ സാജന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ പൃഥ്വി ത്രിബിള്‍ റോളിലാണ്‌ എത്തുന്നത്‌.

മമ്മൂട്ടിയ്‌ക്കും മോഹന്‍ലാലിനും ശേഷം മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ പദവി കൈയടക്കാനൊരുങ്ങുന്ന പൃഥ്വിയുടെ പുതുമകള്‍ തേടിയുള്ള അന്വേഷണമാണ്‌ ഈ ഷാജി കൈലാസ്‌ ചിത്രമെന്ന്‌ കരുതേണ്ടിയിരിക്കുന്നു.

ഏറെ പ്രത്യേകതകളോടെയാണ്‌ എകെ സാജന്‍ പുതിയ ഷാജി ചിത്രത്തിന്റെ തിരക്കഥ രചിയ്‌ക്കുന്നത്‌. മൂന്ന്‌ വ്യത്യസ്‌ത സ്ഥലങ്ങളില്‍ നടക്കുന്ന മൂന്ന്‌ കഥകളിലെ മൂന്ന്‌ നായകന്‍മാരെയാണ്‌ പൃഥ്വി അവതരിപ്പിയ്‌ക്കുന്നത്‌. തിരുവനന്തപുരം, കൊച്ചി, കാസര്‍കോട്‌, എന്നിവിടങ്ങളില്‍ വസിയ്‌ക്കുന്ന ഈ മൂന്ന്‌ നായകരും പരസ്‌പരം കാണുന്നില്ല.

തലസ്ഥാന നഗരിയിലെ പ്രശസ്‌തനായ മനശാസ്‌ത്രജ്ഞനാണ്‌ രാഘവന്‍, കൊച്ചിയില്‍ ക്രിമിനലുകളെ അടിച്ചൊതുക്കുന്ന പോലീസ്‌ കമ്മീഷണറാണ്‌ രഘുപതി, അങ്ങ്‌ വടക്കേയറ്റത്തെ കാസര്‍കോട്ടെത്തുമ്പോള്‍ ഗുണ്ടയായ രാജാറാമിന്റെ റോളിലാണ്‌ പൃഥി. ഇവര്‍ മൂന്നു പേരും പരസ്‌പരം കാണുന്നില്ലെങ്കിലും ഇവരുടെയെല്ലാം ശത്രു അതായത്‌ വില്ലന്‍ ഒരാളാണ്‌.

കടലാസ്‌ ജോലികള്‍ പുരോഗമിയ്‌ക്കുന്ന ചിത്രത്തിലെ താരനിര്‍ണയം പൂര്‍ത്തിയായി വരികയാണ്‌. മൂന്ന്‌ നായകന്‍മാരെ നേരിടേണ്ടതിനാല്‍ ശക്തനായ ഒരു വില്ലനെ ബോളിവുഡില്‍ നിന്ന്‌ ഇറക്കുമതി ചെയ്യാനാണ്‌ അണിയറക്കാര്‍ ആലോചിയ്‌ക്കുന്നത്‌. മിക്കവാറും പൃഥ്വിയുടെ റംസാന്‍ ചിത്രമായിരിക്കും ഇതെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam