»   » പുതു പരീക്ഷണവുമായി റാസ്‌ക്കല്‍സ് ഓണ്‍ റോഡ്

പുതു പരീക്ഷണവുമായി റാസ്‌ക്കല്‍സ് ഓണ്‍ റോഡ്

Posted By:
Subscribe to Filmibeat Malayalam
Pirate CD
വ്യാജസിഡി ഉയര്‍ത്തുന്ന ഭീഷണി ചെറുക്കാനും പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകര്‍ഷിയ്ക്കാനും ലക്ഷ്യമിട്ട് ബോധപൂര്‍വമായ ഒരു പരീക്ഷണ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു.

ആഡ് മാക്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ വിനീത് മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന റാസ്‌ക്കല്‍സ് ഓണ്‍ റോഡ് എന്ന ചിത്രമാണ് മലയാളത്തില്‍ പുതിയ പരീക്ഷണങ്ങളുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

'മാസ്‌ട്രോ-3' എന്ന ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങളാണ് അഭിനയിക്കുന്നത്.

വിവേക് ദാമോദര്‍, ഷിജു വെട്ടുക്കുഴി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിയ്ക്കുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിയ്ക്കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam