»   » സാന്റ്‌വിച്ച് ഒക്ടോബര്‍ ആറിന്

സാന്റ്‌വിച്ച് ഒക്ടോബര്‍ ആറിന്

Posted By:
Subscribe to Filmibeat Malayalam
ഐടി പശ്ചാത്തലത്തില്‍ തയ്യാറാക്കിയ കുഞ്ചാക്കോ ബോബന്‍ ചിത്രം സാന്റ്‌വിച്ച് ഒക്ടോബര്‍ ആറിന് റിലീസ് ചെയ്യും. ഷാജി കൈലാസിന്റെ അസിസ്റ്റായിരുന്ന എം എസ് മനുവിന്റെ ആദ്യ ചിത്രമാണിത്.

എം സി അരുണും സുധീപ് കാരാട്ടും നിര്‍മ്മിക്കുന്ന സിനിമയ്ക്ക് കഥയെഴുതിയിരിക്കുന്നത് രതീഷ് സുകുമാരനാണ്. അനന്യയും റിച്ചയു(വാടാമല്ലി)മാണ് നായികമാര്‍.

സുരാജ് വെഞ്ഞാറുമൂട്, ലാലു അലെക്‌സ്, വിജയകുമാര്‍, മനോജ് കെ ജയന്‍, ബിജു പപ്പന്‍, ജാഫര്‍ ഇടുക്കി, കൊച്ചു പ്രേമന്‍ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളായെത്തുന്നത്. സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ജയന്‍ പിഷാരടിയും ക്യാമറ ചലിപ്പിക്കുന്നത് പ്രദീപ് നായരമാണ്.

സസ്‌പെന്‍സിനും ഹ്യൂമറിനും പ്രധാന്യം നല്‍കുന്ന സാന്റ്‌വിച്ച് തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിലും പരിസരങ്ങളിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

English summary
Kunchakko Boban’s “Sandwich” and film will release on October 6, directed by M S Manu’s, scripted by Ratheesh Sukumaran. M C Arun and Sudeep Karat are the producers. Richa, Ananya are the heroins. Suraj Venjarummoodu, Lalu Alex, Vijayakumar, Manoj K Jayan, Biju Pappan, Jaffer Idukki and Kochu Preman also cast.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam