»   » കുടം തുറന്ന് പുറത്തുചാടിയ ഭൂതം

കുടം തുറന്ന് പുറത്തുചാടിയ ഭൂതം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/21-saroj-kumar-names-director-cinematographer-removed-2-aid0166.html">Next »</a></li></ul>
Padmashree Bharath Doctor Saroj Kumar
നിര്‍മ്മാതാവും സംവിധായകനും നായകനുമൊക്കെ ഒരു നൂലില്‍ കോര്‍ത്ത മുത്തുകള്‍ പോലെ ഒരുമിച്ച് നില്‌ക്കേണ്ട സിനിമയില്‍ വിള്ളലുകളും അപസ്വരങ്ങളുമുണ്ടാകുന്നത് ആദ്യമായല്ല. എന്നാല്‍ സരോജ്കുമാര്‍ നിയന്ത്രണങ്ങള്‍ ഭേദിച്ച് മുന്നോട്ട് കുതിക്കുകയാണ്.

വാദിയേയും പ്രതിയേയും തിരിച്ചറിയാത്ത വിധം ആരോപണപ്രത്യാരോപണങ്ങള്‍ നടന്നുകെണ്ടിരിക്കുന്നു. മോഹന്‍ലാലിനെ അപകീര്‍ത്തിപ്പെടുത്താനായ് പിറന്ന സിനിമയെന്ന പ്രചരണം കെട്ടടങ്ങുംമുമ്പേയാണ് സംവിധായകനെ തള്ളിപ്പറഞ്ഞുകൊണ്ട് നിര്‍മ്മാതാവ് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത്.

ആന്റണി പെരുമ്പാവൂര് തന്റെ ബോസിനോടുള്ള കൂറ് തെളിയിക്കാന്‍ ശ്രീനിവാസനും മകനുമെതിരായി സന്തോഷ്പണ്ഡിറ്റിന് സിനിമ ചെയ്യാനുള്ള സൗകര്യം ചെയ്തുകൊടുത്തുകൊണ്ടിരിക്കെ, നിര്‍മ്മാതാക്കളേയും അതിലേറെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെയും ഞെട്ടിച്ചുകൊണ്ട് സരോജ്കുമാറിന്റെ ബഡ്ജറ്റ് പുറത്തുവിട്ടിരിക്കയാണ് നിര്‍മ്മാതാവ് വൈശാഖ രാജന്‍.

കുടം തുറന്ന് പുറത്തുവന്ന ഈ ഭൂതം ദൂരവ്യാപകമായ ചില പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൂടായ്കയില്ല. ശ്രീനിവാസന്റെ തിരക്കഥയും അഭിനയവുമുള്ള ചിത്രം എഴുപത്തിയൊന്നു ദിവസം ചിത്രീകരണം പിന്നിട്ട് തിയറ്ററുകളിലെത്തുമ്പോള്‍ നാലുകോടിയേ ആയിട്ടുള്ളൂ (ഇത് നിര്‍മ്മാതാവിന്റെ
കണക്ക്, സംവിധായകന്‍ പറയുന്നത് ഇതിലും താഴേയാണ്).

എങ്കില്‍ നിലവില്‍ നമ്മള്‍ കേള്‍ക്കുന്ന നിര്‍മ്മാതാക്കളുടെ കണക്കുകള്‍ കല്ലുവെച്ച നുണയാണ്. കോടികളുടെ നഷ്ടങ്ങള്‍ ഏതു പൊട്ടപടത്തിനും ചാര്‍ത്തിക്കൊടുക്കുമ്പോള്‍ ലാഭത്തിന്റെ കഥ കേള്‍ക്കാറേയില്ല. നല്ല സാറ്റലൈറ്റും ഓവര്‍സീസും കിട്ടിയിട്ടും സര്‍വ്വ പടങ്ങളും നഷ്ടം...നഷ്ടം...മാത്രം. ഒന്നുകില്‍ നിര്‍മ്മാതാക്കളുടെ പ്‌ളാനിംഗില്ലായ്മ, വിവരമില്ലായ്മ, അല്ലെങ്കില്‍ പറയുന്നത് കള്ളം.

അടുത്ത സാദ്ധ്യതയാണ് പലപ്പോഴും തിരിച്ചറിയപ്പെട്ടിട്ടുള്ള എന്നാല്‍ തടയിടാന്‍ പ്രയാസമുള്ള പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ വഴിയുള്ള ചോര്‍ച്ച. എന്തായാലും ബഡ്ജറ്റ് ചിലരുടെ കണ്ണുതുറപ്പിക്കും ചിലരുടെ കണ്ണ് തള്ളിക്കും.

അടുത്ത പേജില്‍
വൈശാഖ രാജന്‍ മാതൃകയാവുമോ?

<ul id="pagination-digg"><li class="next"><a href="/news/21-saroj-kumar-names-director-cinematographer-removed-2-aid0166.html">Next »</a></li></ul>
English summary
The latest controversy is related to the removal of the names of the director and cinematographer of the movie from the poster. The names of Sajin Raghavan and S. Kumar are removed from the poster which was to have released on the 25th day of the film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam