»   » ഷക്കീലയുടെ വിവാഹം മുടങ്ങി

ഷക്കീലയുടെ വിവാഹം മുടങ്ങി

Posted By:
Subscribe to Filmibeat Malayalam
Shakeela
തെന്നിന്ത്യയുടെ മുന്‍കാല ഗ്ലാമര്‍ താരം ഷക്കീലയുടെ വിവാഹം മുടങ്ങി. 2011 ജൂണില്‍ വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. വിവാഹം മുടങ്ങാനുള്ള കാരണമെന്താണെന്നകാര്യത്തില്‍ വ്യക്തതയില്ല.

തമിഴ്‌നടന്‍ വിജയകാന്തിന്റെ രാഷ്ട്രീയപാര്‍്ട്ടിയായ ഡിഎംഡികെയുടെ നേതാവ് സതീഷായിരുന്നു ഷക്കീലയുടെ പ്രതിശ്രുത വരന്‍. എന്നാല്‍ ഈ വിവാഹം നടക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതേവരെ ഷക്കീലയും സതീഷും പ്രതികരിച്ചിട്ടില്ല.

വിജയകാന്തിന്റെ നേതൃത്വത്തില്‍ വിവാഹച്ചടങ്ങുകള്‍ നടക്കുമെന്നായിരുന്നു റിപ്പോര്‍്ട്ടുകള്‍. ചെന്നൈയില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തുകയാണ് സതീഷ്.

വിജയകാന്തിന്റെ കടുത്ത ആരാധകനായ സതീഷ് അദ്ദേഹം പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അതില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ചെന്നൈ വില്ലിവാക്കത്തെ ഡിഎംഡികെ യൂണിറ്റിന്റെ നേതാവാണ്‌ ഇപ്പോള്‍ സതീഷ്.

സതീഷുമായുള്ള തന്റെ വിവാഹക്കാര്യം മാധ്യമങ്ങളെ അറിയിച്ചത് ഷക്കീല തന്നെയായിരുന്നു. എന്നാല്‍ വിവാഹം മുടങ്ങിയതിനെക്കുറിച്ച് ഒന്നും പറയില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ താരം. തന്റെ ദുഃഖം തന്റേതുമാത്രമാണെന്നും ഷക്കീല പറയുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam