»   » പൃഥ്വിയും ശോഭനയും ഒന്നിയ്ക്കുന്നു

പൃഥ്വിയും ശോഭനയും ഒന്നിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Shobana
ശോഭന ഇപ്പോള്‍ തീര്‍ത്തും സെലക്ടീവാണെന്ന് പറയാം. നല്ല കഥയും കഥാപാത്രവും ലഭിച്ചാല്‍ മാത്രമേ ഈ നടി അഭിനയിക്കാന്‍ താത്പര്യം കാണിയ്ക്കാറുള്ളൂ.

നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയിരിയ്ക്കുന്ന നടി അടുത്തിടെ രജനിയ്‌ക്കൊപ്പമുളള ഒരു ചിത്രം ഏറ്റെടുത്തിരിയ്ക്കുന്നു. രജനി നായകനാവുന്ന കൊച്ചടിയാന്‍ എന്ന ചിത്രത്തിലാണ് ശോഭന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്.

മറ്റൊരു സവിശേഷത നടന്‍ പൃഥ്വിരാജും ഈ ചിത്രത്തില്‍ വേഷമിടുന്നുവെന്നതാണ്. പൃഥ്വിയുടെ നായികയായി അഭിനയിക്കുന്നത് സ്‌നേഹയാണ്.

ദളപതിയില്‍ ശോഭനയായിരുന്നു രജനിയുടെ നായിക. എന്നാല്‍ കൊച്ചടിയാനില്‍ രജനിയുടെ നായികയായി എത്തുന്നത് കത്രീന കൈഫാണ്. സൗന്ദര്യ രജനീകാന്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന കൊച്ചടിയാന് സംഗീതം നല്‍കുന്നത് എ ആര്‍ റഹ്മാനാണ്.

English summary
Grapevine has it that classical dancer Shobana will be seen in Superstar Rajinikanth's magnum opus 'Kochadaiyaan'. However there are no details on the kind of role she will be seen in. It may be remembered Shobana was paired opposite Rajini in 'Thalapathi', a blockbuster that's still cherished by Rajinikanth's fans. The chemistry between the duo was much talked about back then.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X