»   » ശ്രുതി ഹാസ്സന് പരിക്കേറ്റു

ശ്രുതി ഹാസ്സന് പരിക്കേറ്റു

Posted By:
Subscribe to Filmibeat Malayalam
Shruthi
ഏഴാം അറിവിന്റെ ഷൂട്ടിങിനിടെ നടി ശ്രുതി ഹാസന് പരിക്കേറ്റു. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു സംഘട്ടനരംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് ശ്രുതിയ്ക്ക് പരിക്കേറ്റത്.

ചെന്നൈ നഗരപ്രാന്തത്തിലുള്ള വേലാച്ചേരി-താംബരം റോഡിലാണ് സാഹസിക നിറഞ്ഞുനില്‍ക്കുന്ന സംഘട്ടനരംഗം ചിത്രീകരിച്ചത്. കൈമുട്ടിന് പരിക്കേറ്റ ശ്രുതി ഇപ്പോള്‍ വിശ്രമത്തിലാണ്.

ശ്രുതിയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണ് ഏഴാം അറിവ്. സംഭവം നടക്കുമ്പോള്‍ ചിത്രത്തിലെ നായകനായ സൂര്യയും ലൊക്കേഷനിലുണ്ടായിരുന്നു. പരിക്കേറ്റപ്പോള്‍ തന്നെ പരിചരിയ്ക്കാനെത്തിയ സൂര്യയ്ക്ക് ശ്രുതി നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. അതിസാഹസികമായ ഒട്ടേറെ ആക്ഷന്‍ രംഗങ്ങളുള്ള ഏഴാം അറിവില്‍ സൂര്യ സര്‍ക്കസ്സഭ്യാസിയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam