»   » സോണിയ മുകേഷിന്റെ നായികയാവുന്നു

സോണിയ മുകേഷിന്റെ നായികയാവുന്നു

Posted By:
Subscribe to Filmibeat Malayalam
Sonia Agarwal
മമ്മൂട്ടിയുടെ ഡബിള്‍സിലേക്കായിരുന്നു സോണിയ അഗര്‍വാളിന് മലയാളത്തിലേക്ക് ആദ്യക്ഷണം ലഭിച്ചത്. എന്നാല്‍ ഒരു ഗാനരംഗത്തിലേക്ക് മാത്രമായുള്ള ക്ഷണം സോണിയ അവഗണിച്ചു. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ താത്പര്യമുണ്ടെങ്കിലും പ്രാധാന്യമില്ലാത്ത വേഷം വേണ്ടെന്ന നിലപാടിലായിരുന്നു സോണിയ. എന്തായാലും അത് ഭാഗ്യമായി എട്ട് നിലയില്‍ പൊട്ടിയ ഡബിള്‍സില്‍ അഭിനയിച്ചിരുന്നെങ്കില്‍ സോണിയയുടെ അരങ്ങേറ്റത്തിന് തിരിച്ചടിയാവുമായിരുന്നു.

എന്തായാലും അധികം വൈകാതെ ഒരു നായിക പ്രാധാന്യമുള്ള വേഷം തന്നെ സോണിയയെ തേടിവന്നരിയ്ക്കുകയാണ്. മുകേഷിനെ നായകനാക്കി മോഹന്‍ കുപ്ലേരി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കാണ് സോണിയ കരാര്‍ ചെയ്യപ്പെട്ടിരിയ്ക്കുന്നത്.

വിവാഹമോചനം നേടിയതിന് ശേഷം കടുത്ത ഡയറ്റിലൂടെ തടികുറച്ച സോണിയ വെള്ളിത്തിരയില്‍ തനിയ്ക്കിനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിക്കാനുള്ള പുറപ്പാടിലാണ്.

മലയാളത്തിലൂടെ സോണിയയ്ക്ക് അത് സാധിയ്ക്കുമെന്ന് തന്നെ നമുക്ക് കരുതാം.

English summary
Sonia has signed on the dotted line to do her first Malayalam film, a family entertainer opposite Mukesh to be directed by Mohan Kupleri

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam