»   » പുതിയ പ്രതീക്ഷകളുമായി സ്വപ്‌ന സഞ്ചാരി

പുതിയ പ്രതീക്ഷകളുമായി സ്വപ്‌ന സഞ്ചാരി

Posted By:
Subscribe to Filmibeat Malayalam
Swapna Sanchari
മലയാള സിനിമയുടെ സകല മേഖലകളെയും സ്തംഭിപ്പിച്ച സമര കോലാഹലങ്ങള്‍ അവസാനിച്ചതിന് ശേഷമുള്ള ആദ്യ റിലീസ് നവംബര്‍ 25ന്. ജയറാമിനെ നായകനാക്കി മുതിര്‍ന്ന സംവിധായകന്‍ കമല്‍ ഒരുക്കിയ സ്വപ്‌ന സഞ്ചാരിയാണ് പുതിയ പ്രതീക്ഷകളുമായി തിയറ്ററുകളിലെത്തുന്നത്.

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ജയറാമും കമലും ഒന്നിയ്ക്കുന്ന സ്വപ്‌ന സഞ്ചാരി കുടുംബപ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം പ്രവാസി മലയാളികളുടെ കഥയാണ് പറയുന്നത്.

ട്രൂലൈന്‍സ് സിനിമയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം 61 കേന്ദ്രങ്ങളലാണ് വിതരണക്കാരായ സെന്‍ട്രല്‍ പിക്‌ചേഴ്‌സ് പ്രദര്‍ശനത്തിനെത്തിയ്ക്കുന്നത്. ജയറാം, സംവൃത, ഇന്നസെന്റ്, ഹരിശ്രീ അശോകന്‍, ജഗതി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

സമരം മൂലം സൂപ്പര്‍ താരസിനിമകള്‍ പോലും മാറ്റിവച്ച സാഹചര്യത്തിലാണ് ജയറാ-കമല്‍ ചിത്രം തിയറ്ററുകളിലെത്തുന്നത്. മലയാള സിനിമ നേരിടുന്ന പ്രതിസന്ധിയ്ക്ക് അല്‍പമെങ്കിലും ശമനം കിട്ടണമെങ്കില്‍ സ്വപന സഞ്ചാരിയുടെ വിജയം അനിവാര്യമാണെന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary
Jayaram’s Kamal directed Swapna Sanchari will be the first release after the strike on Friday November 25. It’s producers True Line Cinemas and distributor Central Pictures will release the film in 61 screens in Kerala

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam