»   » ബാച്ചിലര്‍ ബലരാമനായി സുരാജ്

ബാച്ചിലര്‍ ബലരാമനായി സുരാജ്

Posted By:
Subscribe to Filmibeat Malayalam
Suraj Venjarammoodu
സുരാജ് വെഞ്ഞാറമ്മൂട് ബാച്ചിലറാണോ? സംശയം വേണ്ട, കല്യാണത്തിന് മുമ്പ് അദ്ദേഹം ബാച്ചിലര്‍ തന്നെയായിരുന്നു. എന്നാലിപ്പോള്‍ സുരാജ് വിവാഹതനാണെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ മകന്‍ ഒരു സിനിമയില്‍ മുഖം കാണിയ്ക്കുകയും ചെയ്ത് കഴിഞ്ഞു. 2008ല്‍ പുറത്തിറങ്ങിയ അണ്ണന്‍ തമ്പിയില്‍ മമ്മൂട്ടിയുടെ മകനായെത്തിയത് ജൂനിയര്‍ സുരാജ് ആയിരുന്നെന്ന കാര്യം അധികമാര്‍ക്കും അറിയാത്ത രഹസ്യമാണ്.

എന്തായാലും സുരാജിപ്പോള്‍ വീണ്ടും ബാച്ചിലറാകാന്‍ ഒരുങ്ങുകയാണ്. തുളസീദാസ് സംവിധാനം ചെയ്യുന്ന ബാച്ചിലര്‍ ബലരാമനിലൂടെയാണ് സുരാജ് വീണ്ടും ബാച്ചിലറാവുന്നത്. കലൂര്‍ ഡെന്നീസ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ജഗതി, ഇന്നസെന്റ്, ജഗദീഷ്, സലീം കുമാര്‍, ബിജുക്കുട്ടന്‍, ഇന്ദ്രന്‍സ്, മച്ചാന്‍ വര്‍ഗ്ഗീസ് എന്നിങ്ങനെ വലിയൊരു കോമഡിപട തന്നെ അണിനിരക്കുന്നുണ്ട്.

സബീന ആര്‍ട്‌സ് നിര്‍മ്മിയ്ക്കുന്ന ബാച്ചിലര്‍ ബലരാമന് സംഗീതമൊരുക്കുന്നത് ബിച്ചു തിരുമല-ബേണി ഇഗ്നോഷ്യസ് ടീം ആണ്. ഡ്യൂപ്ലിക്കേറ്റിന് ശേഷം സുരാജ് നായകനാവുന്ന മൂന്ന് സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. തുളസീദാസ് ചിത്രത്തിന് പുറമെ രേവതി കലാമന്ദറിന്റെ ബാനറില്‍ ബാലന്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം, ഷൈജു അന്തിക്കാട് സിനിമ എന്നിവയാണ് സുരാജിന്റെ ഡേറ്റും കാത്തിരിയ്ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam