»   » ശ്രീനിയ്ക്കൊപ്പം വേലക്കാരിയായി ശ്വേത മേനോന്‍

ശ്രീനിയ്ക്കൊപ്പം വേലക്കാരിയായി ശ്വേത മേനോന്‍

Posted By:
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  Srinivasan and Swetha
  ആര്‍ ശരത്ത് സംവിധാനം ചെയ്യുന്ന പറുദീസയെന്ന ചിത്രത്തില്‍ ശ്രീനിവാസനും ശ്വേത മേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമ്പി ആന്റണിയാണ് പറുദീസ നിര്‍മ്മിക്കുന്നത്.

  വിനു എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കുന്നത്. രതിനിര്‍വേദമെന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് വേണ്ടിയും വിനു എബ്രഹാം പ്രവര്‍ത്തിച്ചിരുന്നു. ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, ഇന്ദ്രന്‍സ്, സുരാജ് തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

  ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്ന ഔസേപ്പച്ചനാണ്. ഒഎന്‍വിയാണ് രചന. 2012 ജനുവരി ആദ്യവാരത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് സൂചന. കോട്ടയം ജില്ലയിലെ പാലയും മറ്റുമാണ് പ്രധാന ലൊക്കേഷനായി തീരുമാനിച്ചിരിക്കുന്നത്.

  തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രമേയത്തെ കേന്ദ്രമാക്കുന്നതാണ് ചിത്രമെന്നാണ് അറിയുന്നത്. ശ്വേത മേനോന്റേത് ശക്തമായൊരു കഥാപാത്രമാണ്. രതിനിര്‍വേദം, സാള്‍ട്ട് ആന്റ് പെപ്പര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നാലെ ശ്വേതയ്ക്ക് ലഭിയ്ക്കുന്ന നല്ല കഥാപാത്രങ്ങളിലൊന്നായിരിക്കുമിതെന്നാണ് സൂചന.

  സായാഹ്‌നം, സ്‌ഥിതി, ശിലാബതി തുടങ്ങിയ ആര്‍ട് ചിത്രങ്ങളുടെ സംവിധായകനാണ് ശരത്. അടുത്തിടെ ശില്‌പാ ഷെട്ടി, ചൈനീസ്‌ നടന്‍ ഷിയാ യു, അനുപംഖേര്‍, ജയപ്രദ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ഒരുക്കിയ ഇന്ത്യ-ചൈനീസ്‌ ചിത്രമായ ദി ഡിസയര്‍: എ ജേര്‍ണി ഓഫ്‌ എ വുമണ്‍' വിവിധ ഫെസ്‌റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചുവരുകയാണ്.

  ശരത്തിന്റെ ചിത്രമായതുകൊണ്ടുതന്നെ വ്യത്യസ്തമായ കഥപറയല്‍ ശൈലിയും ഇതിവൃത്തവും പറുദീസയില്‍ പ്രതീക്ഷിയ്ക്കാം, ഒപ്പം ശ്രീനിവാസന്‍, ശ്വേത എന്നിവരെപ്പോലെ സാധ്യതകള്‍ ഏറെയുള്ള അഭിനേതാക്കള്‍ കൂടിയാകുന്പോള്‍ ഒരു മികച്ച ചിത്രം തന്നെ പിറക്കുമെന്ന കാര്യത്തില്‍ സംശയമില്ല

  English summary
  Swetha menon and Srinivasan will play the kead roles in R.sharath's directoral venture PARUDISSA.Parudissa will be produced by Thambhi Antony under the banner of kayal films.Script and dialogue for this film will be penned by Vinu Abhrahm ,who was the script consultant of Rathinirvedham

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more