»   » പൃഥ്വിയുടെ 'താന്തോന്നി'ത്തരങ്ങള്‍

പൃഥ്വിയുടെ 'താന്തോന്നി'ത്തരങ്ങള്‍

Posted By:
Subscribe to Filmibeat Malayalam
PrithviRaj
തനിയ്‌ക്ക്‌ തോന്നുന്നതെല്ലാം ചെയ്യുന്നവനെയാണ്‌ താന്തോന്നി എന്നു വിളിയ്‌ക്കുക. സിനിമയില്‍ വന്ന കാലത്ത്‌ പൃഥ്വിയ്‌ക്കും ചെറിയ താന്തോന്നിത്തരങ്ങളുണ്ടായിരുന്നു. എന്നാല്‍ പിന്നീടതെല്ലാം മാറി പൃഥ്വിയും നല്ല കുട്ടിയായി.

എന്നാലിപ്പോള്‍ പൃഥ്വി വീണ്ടും താന്തോന്നിയാവാനുള്ള ഒരുക്കത്തിലാണ്‌, പക്ഷേ അത്‌ സിനിമയിലാണെന്ന്‌ മാത്രം. പൃഥ്വിയെ നായകനാക്കി നവാഗതനായ ജോര്‍ജ്ജ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരാണ്‌ 'താന്തോന്നി'. ഒട്ടേറെ ഹിറ്റ്‌ സംവിധായര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തുമായാണ്‌ ജോര്‍ജ്ജ്‌ തന്റെ ആദ്യസിനിമയ്‌ക്ക്‌ തയ്യാറെടുക്കുന്നത്‌. കുടുംബ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ടിഎ ഷാഹിദാണ്‌ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്‌.

വൈശാഖ ഫിലിംസിന്റെ ബാനറില്‍ വൈശാഖ രാജന്‍ നിര്‍മ്മിയ്‌ക്കുന്ന താന്തോന്നിയുടെ ചിത്രീകരണം സെപ്‌റ്റംബര്‍ പകുതിയോടെ ആരംഭിയ്‌ക്കും. വൈശാഖ തന്നെ വിതരണം ചെയ്യുന്ന താന്തോന്നി മിക്കവാറും പൃഥ്വിയുടെ ക്രിസ്‌തുമസ്‌ ചിത്രമായിരിക്കും.

പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ പുതിയ മുഖം ഈയാഴ്‌ചയവസാനം തിയറ്ററുകളിലെത്തുകയാണ്‌. ദീപന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മീരാ നന്ദനും പ്രിയാമണിയുമാണ്‌ നായികമാര്‍. ഇതിന് ശേഷം ആഗസ്റ്റ്‌ അവസാനത്തോടെ പൃഥ്വി-നരേന്‍ ടീം ഒന്നിയ്‌ക്കുന്ന റോബിന്‍ഹുഡും തിയറ്ററുകളിലെത്തും. ഭാവന നായികയാവുന്ന ചിത്രത്തില്‍ ഒരു ബാങ്ക്‌ മോഷ്ടാവിന്റെ വേഷത്തിലാണ്‌ പൃഥ്വി അഭിനയിക്കുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam