»   » അതിര്‍ത്തികള്‍ കടന്ന് ട്രാഫിക്ക്

അതിര്‍ത്തികള്‍ കടന്ന് ട്രാഫിക്ക്

Posted By:
Subscribe to Filmibeat Malayalam
Traffic
മലയാളിയെ ത്രില്ലടിപ്പിച്ച ട്രാഫിക് ഭാഷയുടെ അതിര്‍ത്തികള്‍ ഭേദിയ്ക്കുന്നു. മോളിവുഡിന്റെ സ്വന്തം ത്രില്ലര്‍ ചിത്രം ഹിന്ദിയിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചു കഴിഞ്ഞു.

സംവിധായകന്‍ രാജേഷ് പിള്ള തന്നെയായിരിക്കും രണ്ട് ഭാഷകളിലും ചിത്രം ഒരുക്കുക. ഏപ്രിലില്‍ ഹിന്ദി റീമേക്കിന്റെ ജോലികള്‍ ആരംഭിയ്ക്കുമെന്നാണ് റിപ്പോര്‍്ട്ടുകള്‍. അടുത്ത മാസം തന്നെ സിനിമയുടെ താരനിര്‍ണയം പൂര്‍ത്തിയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേ സമയം തമിഴില്‍ ഉലകനായകന്‍ കമല്‍ഹാസന്‍ പ്രൊജക്ടില്‍ താത്പര്യം പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാലിക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സിനിമയുടെ അണിയറക്കാരുമായി ചര്‍ച്ചയ്ക്ക് കമല്‍ ക്ഷണിച്ചുവെന്നും സൂചനകളുണ്ട്.

്അതേ സമയം ക്രിസ്മസിന് തിയറ്ററുകളിലെത്തിയ ട്രാഫിക്ക് കേരളത്തില്‍ 80 ദിവസം പിന്നിട്ടുകഴിഞ്ഞു. 2011ലെ ആദ്യഹിറ്റെന്ന ബഹുമതിയും ചിത്രത്തിന് സ്വന്തമാണ്.

English summary
Traffic' directed by Rajesh Pillai which told a new success story in Malayalam films would soon be remade in Tamil And Hinidi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam