»   » പുതിയമുഖവും റോബിന്‍ഹുഡും തമിഴില്‍

പുതിയമുഖവും റോബിന്‍ഹുഡും തമിഴില്‍

Posted By:
Subscribe to Filmibeat Malayalam
Prithviraj
പൃഥ്വിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ പുതിയമുഖം തമിഴിലേക്ക് മൊഴി മാറ്റുന്നു. ദീപന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രത്തില്‍ പ്രിയാമണി, മീരാ നന്ദന്‍, ബാല തുടങ്ങിയവരാണ് അഭിനേതാക്കള്‍. ഇവരെല്ലാം തമിഴ് പ്രേക്ഷകര്‍ക്ക് സുപരിചിതരായത് പുതിയ മുഖത്തിന് ഗുണകരമാവുമെന്നാണ് കരുതപ്പെടുന്നത്.

പൃഥ്വിയുടെ താരമൂല്യം എങ്ങനെയും മുതലാക്കുകയെന്ന ഉദ്ദേശ്യത്തോടെ ആവറേജ് ഹിറ്റായ റോബിന്‍ഹുഡും തമിഴിലേക്ക് മൊഴി മാറ്റി റിലീസ് ചെയ്യുന്നുണ്ട്. 'നാന്‍ നിനൈത്താല്‍ മുടിപ്പവന്‍' എന്ന പേരിലാണ് റോബിന്‍ഹുഡ് കോളിവുഡിലേക്ക് പോകുന്നത്. ജോഷി സംവിധാനം ചെയ്ത ചിത്രത്തിലെ സഹതാരങ്ങളായ നരേനും ഭാവനയുമെല്ലാം തമിഴില്‍ സജീവമാണ്.

മണിരത്‌നത്തിന്റെ രാവണന്‍ ജൂണില്‍ തിയറ്ററുകളിലെത്തുന്നതോടെ പൃഥ്വി താരമൂല്യം ഇനിയും കുതിച്ചുയരുമെന്നാണ് കരുതപ്പെടുന്നത്. ഇത് മുന്നില്‍ക്കണ്ട് താരത്തിന്റെ പഴയ മലയാള സിനിമകളുടെ ഡബ്ബിങ് റൈറ്റുകള്‍ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ കോളിവുഡില്‍ നടക്കുന്നുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam