»   » ഉന്നം തെറ്റാതെ 'ഉന്നം മറന്ന് 'വീണ്ടും

ഉന്നം തെറ്റാതെ 'ഉന്നം മറന്ന് 'വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Unnam Marannu” remixed for 'Harihar Nagar 2'
തൊണ്ണൂറുകളിലെ യുവത്വം ആവേശപൂര്‍വം ഏറ്റുവാങ്ങിയ ഗാനമായിരുന്നു ഇന്‍ ഹരിഹര്‍ നഗറിലെ ഉന്നം മറന്ന്‌ തെന്നി പറന്ന്‌ എന്ന തുടങ്ങുന്ന ഗാനം. യുവത്വത്തിന്റെ ആഘോഷമായി മാറിയ ഗാനം ചിത്രത്തിനൊപ്പം തന്നെ സൂപ്പര്‍ഹിറ്റായി.

ബിച്ചു തിരുമല എഴുതി എസ്‌ ബാലകൃഷ്‌ണന്‍ സംഗീതം പകര്‍ന്ന ഗാനം ഇന്‍ ഹരിഹര്‍നഗറിന്റെ വിജയത്തിന്‍ വലിയ ഘടകമായി മാറിയിരുന്നു.

ഇപ്പോള്‍ ഇന്‍ഹരിഹറിന്റെ രണ്ടാം ഭാഗമൊരുക്കുമ്പോള്‍ സംവിധായകന്‍ ലാല്‍ ആദ്യം ചെയ്‌തത്‌ പഴയ ഹിറ്റ്‌ ഗാനം പുതിയ സിനിമയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. രണ്ടാം ഭാഗത്തില്‍ ഗാനരംഗങ്ങളും സംഗീതവും മുഴുവന്‍ മാറ്റിമറിച്ചിട്ടുണ്ട്‌. അലക്‌സ്‌ പോളാണ്‌ ഈ ഗാനത്തിന്‌ ഇത്തവണ സംഗീതം പകര്‍ന്നിരിയ്‌ക്കുന്നത്‌‌.

ഇത്തവണയും ഗാനം ഉന്നം തെറ്റാതെ വിജയത്തിലെത്തുമെന്നാണ്‌ ലാലിന്റെ പ്രതീക്ഷ. സിനിമയുടെ പ്രമോഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട്‌ ഉടന്‍ തന്നെ ഗാനം ടിവി ചാനലുകളില്‍ പ്രദര്‍ശിപ്പിച്ച്‌ തുടങ്ങുമെന്ന്‌ സൂചനകളുണ്ട്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam